ചരിത്ര വിജയം നേടി ഉമ തോമസ്

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

3 June 2022

ചരിത്ര വിജയം നേടി ഉമ തോമസ്

തൃക്കാക്കര :തൃക്കാക്കരയിൽ വിജയക്കല്ലിട്ട് യു ഡി എഫ് സ്ഥാനാർഥി തൊമസ് . അവസാന റൗണ്ടിലെ വോട്ടെണ്ണലിന്റെ ഏറ്റവും ഒടുവിലത്തെ വിവരം ലഭിക്കുമ്പോൾ പിടി തോമസിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഭാര്യ ഉമ തോമസ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഉമയ്ക്ക് 25016 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്.

തൃക്കാക്കര മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ നേടിയ 22,406 എന്ന ഭൂരിപക്ഷമാണ് ഉമ തോമസ് പഴങ്കഥയാക്കിയത്. ഇതോടെ പി ടി തോമസിന്റെ പിൻ​ഗാമിയായി പ്രിയതമ ഉമാ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

തപാൽ വോട്ടുകളിൽ ഉമാ തോമസ് ഒരു വോട്ടിന്റെ ലീഡാണ് നേടിയത്. ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.

എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാൻ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണി തീർക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.

239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാർത്ഥികൾ. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടർന്നാണ് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.