ഒരിക്കൽ നീയെന്നരികെ
വരുമെൻ പ്രിയ സഖേ…
സ്നേഹത്തിൻ പൂവല്ലിയിൽ
നമ്മൾ കൊരുത്തൊരു
സ്വപ്നങ്ങളൊക്കെയും
ഇതളടർന്നു കൊഴിഞ്ഞുപോയ്
കഴിഞ്ഞൊരു ശിശിരത്തിൽ….
മച്ചിൻ പലകയിൽ മിഴിനട്ടു
ഞാനെൻ നയനങ്ങളാൽ
നിന്നെ വരച്ചതൊക്കെയും
എന്നോ ചിതലെടുത്തുപോയ്…
നിറമുള്ള സ്വപ്നങ്ങൾ
നിന്നെ തേടിയെത്തിയതും
ആകാശച്ചെരുവിലെ
നീലതാഴ്വാരത്തിൽ
കൂടു കൂട്ടി നീ….
മാമലകളിൽ മഞ്ഞുപെയ്യുമൊരുനാൾ
കുളിരകറ്റാനായ് നീയെൻചാരെ
വരുമൊരുനാൾ….
ഒരിക്കൽ നീയെന്നരികെ
വരുമെൻ പ്രിയ സഖേ….
