മഴയായ് (കവിത -ഉമ പട്ടേരി )

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

5 June 2022

മഴയായ് (കവിത -ഉമ പട്ടേരി )

ഉമ പട്ടേരി

പ്രിയമുള്ളോരാളോടാരോ
സ്വകാര്യമായെന്തോ പറയാനായ്
ഓടിക്കിതച്ചെത്തിയതാണവൾ…
അനിഷ്ടമായതെന്തോ
കണ്ടതെന്നപോൽ
പെട്ടെന്നൊന്നു നിന്നവൾ…
പിന്നെയൊന്നു വിതുമ്പി…
തിരിഞ്ഞൊന്നു നോക്കാതെ
പിന്നെയവിടുന്നു ഓടിയകന്നു…
മഴയേ…
നിന്നെ പോലെ
ഞാനും എത്രയോ വട്ടം
വിതുമ്പിയിരിക്കുന്നു…
ആരും അറിയാതൊളിപ്പിച്ച
മനോവ്യഥയെ പുഞ്ചിരിയാൽ
പൂമഴ പെയ്യിച്ച്
നിന്നെ പോലെ ഞാനും…

ഉമ പട്ടേരി