ഉമാ സജിയുടെ കവിത സമാഹാരം “ഒറ്റനക്ഷത്രം “ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്‌തു

sponsored advertisements

sponsored advertisements

sponsored advertisements


7 September 2022

ഉമാ സജിയുടെ കവിത സമാഹാരം “ഒറ്റനക്ഷത്രം “ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്‌തു

തിരുവനന്തപുരം :പ്രശസ്ത അമേരിക്കൻ മലയാളീ എഴുത്തകാരിയും ഫൊക്കാന അവാർഡ് ജേതാവുമായ ഉമാ സജിയുടെ രണ്ടാമത് പുസ്തകം “ഒറ്റനക്ഷത്രം” എന്ന കവിതാസമാഹാരം ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി ശ്രീമതി ഇന്ദു എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളികളുടെ പ്രീയപ്പെട്ട നോവലിസ്റ്റ്, കഥാകാരൻ ശ്രീ ഡോ ജോർജ്ജ് ഓണക്കൂർ പ്രകാശനം ചെയ്തു.തിരുവനന്ത പുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന പ്രകാശന ചടങ്ങിൽ പ്രശസ്ത സാഹിത്യസാംസകാരിക നായകർ പങ്കെടുത്തു . ചലച്ചിത്ര നിർമ്മാതാവും നടനുമായ ശ്രീ ദിനേശ് പണിക്കർ പുസ്തകം ഏറ്റു വാങ്ങി, ഫാദർ. സുനിൽ സി ഇ പുസ്തക പരിചയം നടത്തി.പ്രീയപ്പെട്ട കവി ശ്രീ ഗിരീഷ് പുലിയൂർ, സാഹിത്യകാരി ശ്രീമതി ത്ര്യേസിയാമ്മ തോമസ്, കവി ശ്രീ ജേക്കബ് (ന്യൂയോർക്ക്) എന്നിവർ ആശംസകൾ അർപ്പിച്ചു. ബഹു കവി ഗിരീഷ് പുലിയൂർ സമാഹാരത്തിലെ “തുലാമഴ” എന്ന കവിത ആലപിച്ച് സദസ്സിനെ ധന്യമാക്കി. പ്രമുഖ വ്യക്തികളുടെയും വിലപ്പെട്ട സദസ്സിന്റെയും സാന്നിദ്ധ്യം പുസ്തകപ്രകാശന ചടങ്ങിന് മാറ്റു കൂട്ടി. ചടങ്ങിന് എത്തിയ എല്ലാ മഹത് വ്യക്തികളോടും ഉമാ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി .ഉമാ സജി ന്യൂയോർക്കിൽ (ബ്രുക്ലിൻ) സോഷ്യൽ വർക്കറാണ് ഭര്ത്താവ് സജി മകൻ ഗൗതം കൃഷ്ണ.