എ.എ.ഇ.ഐ.ഒ യുടെ മില്‍വോക്കി,വിസ്കോണ്‍സിന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

sponsored advertisements

sponsored advertisements

sponsored advertisements

21 November 2022

എ.എ.ഇ.ഐ.ഒ യുടെ മില്‍വോക്കി,വിസ്കോണ്‍സിന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു

മില്‍വോക്കി: ഇന്ത്യന്‍ എന്‍ജിനിയേഴ്സിന്‍റെ അംബ്രല്ലാ ഓര്‍ഗനൈസേഷനായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനിയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എഎഇഐഒ) യുടെ മില്‍വോക്കി, വിസ്കോണ്‍സിന്‍ ചാപ്റ്റര്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സോമനാഥ് ഗോഷ്, യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റൈയില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
എന്‍ജിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസ്, മില്‍വോക്കി ചാപ്റ്റര്‍ പ്രസിഡണ്ട് മുരളി രാഘവേന്ദ്രന്‍, യൂണിവേഴ്സിറ്റി ഓഫ് മില്‍വോക്കി ബിസിനസ് കോളജ് ഡീന്‍ ഡോ. കൗഷല്‍ ചാരി, മില്‍വോക്കി ടെക് ഹാബ് സിഇഒ കാത്തി ഹെന്‍റിച്ച് എന്നിവര്‍ ആശംസാപ്രസംങ്ങള്‍ നടത്തി. കോണ്‍സുല്‍ ജനറല്‍ തന്‍റെ അദ്ധ്യക്ഷപ്രസംഗത്തില്‍ അമേരിക്കയുടെ വിവിധ സിറ്റികളില്‍ ഇതുപോലുള്ള എന്‍ജിനിയേഴ്സിന്‍റെ ചാപ്റ്ററുകള്‍ തുടങ്ങണമെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ടെക്നോളജി ട്രാന്‍സ്ഫറിന് സംഘടനകള്‍ മുന്‍കൈയെടുക്കണമെന്നും പറയുകയുണ്ടായി.
യുഎസ് കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ സ്റ്റൈയില്‍ താന്‍ ചെയര്‍മാനായുള്ള വാഷിങ്ടണ്‍ ഡിസിയിലെ ബിസിനസ് ജോബ് കോക്കസ് വഴി ബിസിനസ് തുടങ്ങുവാനും ജോലി സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള പദ്ധതികള്‍ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചു. സംഘടനയുടെ അടുത്ത എന്‍ജിനിയേഴ്സിന്‍റെ സ്റ്റുഡന്‍റ് ചാപ്റ്റര്‍ താന്‍ പഠിച്ച പര്‍ദു യൂണിവേഴ്സിറ്റിയില്‍ ഡിസംബറില്‍ തുടങ്ങുമെന്ന് പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. വിവിധ കലാപരിപാടികള്‍ക്കും സ്നേഹവിരുന്നിനും ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.