സ്വപ്ന സഞ്ചാരത്തിൽ
സ്വസ്ത കാംക്ഷിച്ചതാൽ
സ്വരചേർച്ചവിലാപമായ്
സ്വപന സഞ്ചാരം തുടർന്നതാൽ
കണ്ണടച്ചാലും തുറന്നാലും
കാണുന്നു വിപരീത ചിതയും
കാണാ കണ്ണാൽ ചിന്തയം
കണ്ണിമാങ്ങ തൻ തേങ്ങൽ
വർണ്ണിക്കാൻ പണിതന്നെ
വാൽ നക്ഷത്ര പ്രതീക്ഷയും
വയലിൽ പൂത്തു നിന്നോരാ –
വല്ലാത്ത മനസ്സുഖ വസന്തം
കുളിർ കാറ്റായ ജീവിതാദ്യം
കുളിരായ് തളിരായ് പൂത്ത
കുഞ്ഞി തൾ ശിഖരത്തിൽ
കൺമണിയായ് തീർന്ന അന്ന്
ഓർക്കാനും മനസ്സുഖ ചിന്ത
ഓർത്ത് ഒർത്ത നല്ല നാൾ
ഓമനത്ത്വം നിലനിർത്താൻ
ഒട്ടല്ല പണിപ്പെട്ടത് എന്നാൽ
വാടിയും കരിഞ്ഞുംപോയ്പ്പോയ
വല്ലതും ബാക്കി വച്ചതെല്ലാം
വലു പ്പം വയ്ക്കും തോറും
വല്ലാത്ത കല്ലേറായീനാശം
പലരും കണ്ണേറായി പാതിയും മാറി
പറിച്ച് പറിച്ചതിൽ ബാക്കി നിന്ന
പറായൻ പറ്റാത്രയും പോയി
പച്ച നിറമാർന്ന കുറെ നിന്നു.
ഏണിയും കെട്ടി ബാക്കി വന്ന
എല്ലാ ത്തെയും പറിച്ചത്
എന്നിലെ ചറമെല്ലാം വാർത്ത്
എണ്ണി തിട്ടമാക്കി..എല്ലാം
ഉപ്പ് വെള്ളത്തിൽ ഇട്ട് ആകെ
ഉപ്പുമാങ്ങ എന്ന പോൽ സർവം
ഉരുകി ചുളിഞ്ഞ് കാത്തുവച്ചു.
ഉപ്പുമാങ്ങയും കുട്ടി ഉരുട്ടി മിഴുങ്ങുന്നു ലോകർ
