ഉർസുല ജോസഫ് പനയ്ക്കൽ, ആലപ്പുഴയിൽ നിര്യാതയായി

sponsored advertisements

sponsored advertisements

sponsored advertisements

16 July 2022

ഉർസുല ജോസഫ് പനയ്ക്കൽ, ആലപ്പുഴയിൽ നിര്യാതയായി

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൺ മുൻ ചെയർമാൻ ജോർജ് പനയ്ക്കലിൻ്റെ മാതാവ് ഉർസുല ജോസഫ് പനയ്ക്കൽ (77), ആലപ്പുഴ തത്തംപള്ളിയിൽ നിര്യാതയായി. സെബാസ്റ്റ്യൻ ജോസഫ് പനയ്ക്കൽ (Late) ഭർത്താവ്. ജോർജ് പനയ്ക്കൽ (ഫിലഡൽഫിയാ സീറോ മലബാർ ചർച് ഗായകസംഘാംഗം), രാജൂ പനയ്ക്കൽ (ആലപ്പുഴ), മേഴ്സീ ഫ്രാൻസീസ് (ആലപ്പുഴ), എന്നിവർ മക്കൾ. വനജ ജോർജ് (ഫിലഡൽഫിയ), ബിജി രാജു (ആലപ്പുഴ), ഫ്രാൻസീസ് (ആലപ്പുഴ) എന്നിവർ മരുമക്കൾ. ഡെയ്സീ രാജു (കൊച്ചു മകൾ).

ജൂലൈ 18, ചൊവ്വാഴ്ച്ച, വൈകുന്നേരം മൂന്നു മണിക്ക്, ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാരം. പരേതയുടെ ആത്‌മശാന്തിയ്ക്കുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ, ഫിലഡൽഫിയാ സീറോ മലബാർ കാത്തലിക് ഫൊറെയ്ൻ പള്ളി വികാർ, ഫാ. കുര്യാക്കോസ് കുംബക്കീലിൻ്റെ നേതൃത്വത്തിൽ നടന്നു. ഓർമാ ഇൻ്റർനാഷണൽ, വേൾഡ് മലയാളി കൗൺസിൽ ഉൾപ്പെടെ, വിവിധ സാമൂഹ്യസംഘടനാ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.