യുഎസ് – കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

22 January 2022

യുഎസ് – കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചു

ടൊറന്റോ: യുഎസ് – കാനഡ അതിര്‍ത്തിയില്‍ നാലംഗ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. പിഞ്ചു കുഞ്ഞുള്‍പ്പെടെ നാലുപേരാണ് കനത്ത തണുപ്പില്‍ മരിച്ചത്. മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സ്ത്രീയും പുരുഷനും കൗമാരക്കാരനുമാണ് മരിച്ച മറ്റുള്ളവര്‍. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമെന്നാണ് വിലയിരുത്തല്‍. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴു പേരെ അവശനിലയില്‍ കനേഡിയന്‍ പോലീസ് രക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.