സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


15 August 2022

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോർജ് കാക്കനാട്ട്

യുഎസിലെ ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ദക്ഷിണേന്ത്യൻ വ്യവസായികളുടെ സംഘടനയായ സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിൻറെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച ധീരജവാൻമാർക്ക് ചടങ്ങിൽ ആദരം അർപ്പിച്ചു. മതേതരത്വവും സാഹോദര്യവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിച്ച് രാജ്യം മുന്നേറട്ടെയെന്ന് ചടങ്ങ് ആശംസിച്ചു.

പ്രസിഡന്റ് ജിജി ഓലിക്കൻ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട്,
ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര, എക്സിക്യൂട്ടീവ് ഡയറക്ടർ ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങൾ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

പത്തു വർഷം മുൻപ് ഹൂസ്റ്റണിൽ ആണ് സംഘടന രൂപം കൊണ്ടത്. പത്താം വാർഷിക ആഘോഷങ്ങൾ സെപ്റ്റംബർ 11 ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ ബിസിനസുകാർ ആഘോഷത്തിൽ പങ്കെടുക്കും.