ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യുവിന് സ്വീകരണം നൽകി

sponsored advertisements

sponsored advertisements

sponsored advertisements

19 September 2022

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റീഫൻ മാത്യുവിന് സ്വീകരണം നൽകി

മദ്ധ്യ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാലയങ്ങളിൽ ഒന്നായ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പൽ ആയി സമീപ കാലത്തു നിയമിതനായ ഡോ. സ്റ്റീഫൻ മാത്യുവിന് പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സ്വീകരണം നൽകി. കോളജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ALMAAS ഗ്ലോബൽ പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കാരണമായ വിദ്യാലയമാണ് സെന്റ് സ്റ്റീഫൻസ് കോളേജ് എന്ന് ചടങ്ങ് ഉൽഘാടനം ചെയ്തു കൊണ്ട് നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ വികാരി ജനറാൾ മോൺസിഞ്ഞോർ തോമസ് മുളവനാൽ പറഞ്ഞു. 24×7 ചാനൽ പ്രോഗ്രാം ഹെഡ് പ്രതാപൻ നായർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ഉഴവൂർ കോളേജ് നവീകരിക്കുന്നതിനും ആധുനിക പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഫ്രാൻസിസ് കിഴക്കേകുറ്റിന്റെ നേതൃത്വത്തിൽ ഉള്ള പൂർവ വിദ്യാർത്ഥികൾ വിശേഷിച്ചും ഷിക്കാഗോ സമൂഹം നൽകി വരുന്ന സംഭാവനകൾ പ്രശംസനീയം ആണെന്ന് ഡോ.സ്റ്റീഫൻ മാത്യു പറഞ്ഞു. ചാക്കോ മറ്റത്തിപ്പറമ്പിൽ, ലിൻസൺ കൈതമല, ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ. ജോനാസ് , സാജു കണ്ണമ്പള്ളി, സിബി കൈതക്കത്തൊട്ടി, ബിജു അഞ്ചംകുന്നത്ത് , ജോജോ എടക്കര, അലക്സ് കറുകപ്പറമ്പിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

ലിൻസൺ കൈതമല