ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്ക് ഡിട്രോയിറ്റിൽ സ്വീകരണം

sponsored advertisements

sponsored advertisements

sponsored advertisements

19 September 2022

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്ക് ഡിട്രോയിറ്റിൽ സ്വീകരണം

മിഷിഗൺ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്ക് ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. 22-മത് മാർത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനാരോഹിതനായ ശേഷം ആദ്യമായി അമേരിക്കയിൽ സന്ദർശനം നടത്തുന്ന ഡോ. തിയഡോഷ്യസ്സ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ ഒക്ടോബർ 2-)൦ തീയതി ഞായാറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാന അനുഷ്ഠിക്കും. സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രേവേശിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കു മെത്രാപ്പോലീത്താ ആദ്യകുർബ്ബാന നൽകും. അതേതുടർന്ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ്സ് മാർത്തോമ്മാ മെത്രാപ്പോലീത്തായിക്കു ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ആദരവുകളും ആശംസകളും അർപ്പിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ നാലരപതിറ്റാണ്ടിന്റെ ചരിത്ര പന്ഥാവിൽ ഇടവകയുടെ വളർച്ചക്ക് കൈത്താങ്ങൽ നൽകിയ മുതിർന്ന അംഗങ്ങളെ പൊന്നാട നൽകി മാർത്തോമ്മാ മെത്രാപ്പോലീത്ത ആദരിക്കും. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. വർഗ്ഗീസ് തോമസ്, വൈസ് പ്രസിഡന്റ് ഷോൺ തോമസ്, സെക്രട്ടറി ജോൺ മാത്യൂസ്, ട്രസ്റ്റീസ് ജോർജി മാത്യൂസ്, കെ. കെ. ജോർജ്‌ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് എക്സിക്യൂട്ടിവ് കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾ ചെയ്യുന്നു. ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ ഗായകസംഘങ്ങളും മറ്റു പോഷക സംഘടനകളും വിവിധ പരിപാടികളിൽ പങ്കാളിത്തം വഹിക്കും.

അലൻ ചെന്നിത്തല