ന്യൂജേഴ്സി ഇടവക AD345 ത്രിദിന ക്യാമ്പിന് പ്രശംസാ പ്രവാഹം

sponsored advertisements

sponsored advertisements

sponsored advertisements

7 June 2022

ന്യൂജേഴ്സി ഇടവക AD345 ത്രിദിന ക്യാമ്പിന് പ്രശംസാ പ്രവാഹം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെട്ട AD 345 ത്രിദിന ക്യാമ്പിന് ഏവരുടെയും അഭിനന്ദനാ പ്രവാഹം: വലിയ സ്നേഹ കൂട്ടായ്മയുടെ ഉണർത്തുപാട്ടായി ഇടവക ജനം മുഴുവനും ഒരുമിച്ച് വസിക്കുകയും ഒരുമിച്ച് ഭക്ഷിക്കുകയും ഒരുമിച്ച് ഉല്ലസിക്കുകയും ഒരുമിച്ച് പ്രാർത്ഥിക്കുകയും ചെയ്ത മൂന്ന് ദിവസങ്ങൾ ഏവർക്കും അവിസ്മരണീയമായിരുന്നു. വിവിധ പ്രായ വിഭാഗത്തിൽപ്പെട്ട എല്ലാവരെയും കൂട്ടായ്മയുടെ ഒരു ചരടിൽ കോർത്തിണക്കി വിവിധ മത്സരങ്ങളും ഉല്ലാസ മുഹൂർത്തങ്ങളും ചേർത്ത് വെച്ച് ഏവർക്കും ക്യാമ്പ് ഒരു നവ്യാനുഭവം സൃഷ്ടിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഈ കൂടി വരവ് ക്രിസ്തുരാജന്റെ അനുഗ്രഹത്തണലിൽ വിജയം കണ്ടെത്താൻ കഴിഞ്ഞു