ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു

sponsored advertisements

sponsored advertisements

sponsored advertisements


17 January 2023

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു

ഉമ്മൻ കാപ്പിൽ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗിന് ന്യൂ ജേഴ്സിയിലുള്ള മിഡ്ലൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി.
ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ സ്തെഫനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 6 വെള്ളിയാഴ്ചയും ജനുവരി 7 ശനിയാഴ്ചയും ആഘോഷിച്ചു. ശനിയാഴ്ച വിശുദ്ധ കുർബാനയ്ക്കു വെരി റെവ. യേശുദാസൻ പാപ്പൻ കോർ-എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രചരണാർത്ഥം ഒരു പ്രത്യേക കിക്ക് ഓഫ് മീറ്റിംഗ് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്നു.
ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് ഡയറക്ടർ ഫാ.സണ്ണി ജോസഫും കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാളും വിവരിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും. ഭദ്രാസന ത്തിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഇതാദ്യമായാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നടക്കുന്നത്.
യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിന്റെ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ത്തിൻറെ യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും.
താമസ സൗകര്യങ്ങളെ കുറിച്ച് കോൺഫറൻസ് ട്രഷറർ മാത്യു ജോഷ്വ, ഫിനാൻസ് മാനേജർ സജി പോത്തൻ എന്നിവർ സംസാരിച്ചു.
കോണ്ഫറൻസിൽ പങ്കെടുക്കുന്നവർക്ക് ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഉള്ള താമസ സൗകര്യത്തിന് പുറമേ, സമീപ സ്ഥലത്തുള്ള ഹോട്ടലുകളിൽ താമസിക്കാനുള്ള സൗകര്യവും ലഭിക്കും. കോൺഫറൻസിന്റെ സ്മരണാർത്ഥം സുവനീർ പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ഭദ്രാസന കൗൺസിൽ അംഗം ജോബി ജോൺ സംസാരിച്ചു.
കോൺഫറൻസ് ഡയറക്ടർ ഫാ. സണ്ണി ജോസഫിന് ഇടവക വികാരി ബാബു കെ.മാത്യു ഇടവകയുടെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. കോൺഫറൻസിന്റെ സ്പോൺസർമാരായി നിരവധി ഇടവക അംഗങ്ങൾ അവരുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.
ഫാ. വിജയ് തോമസ്, ബിജോ തോമസ് (ഭദ്രാസന കൗൺസിൽ അംഗങ്ങൾ) എന്നിവരും സന്നിഹിതരായിരുന്നു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ.സണ്ണി ജോസഫ് (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.