ചിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍ (AAEIO) പ്രസിഡണ്ട് ഗ്ലാഡ്സണ്‍ വര്‍ഗീസിന് 40-ാമത് വാര്‍ഷികം ആഘോഷിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ കോയിലേഷന്‍റെ Prestigious Award Bb Exemplary Community Service Award Rosemont-se ഹയറ്റ് റീജന്‍സി ഹോട്ടലിന്‍റെ Grand Ball Roomല്‍ വെച്ച് നടത്തപ്പെട്ട ആനുവല്‍ ഗാലായില്‍വെച്ച് സമ്മാനിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക, ബിസിനസ് രംഗത്തുള്ള പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇല്ലിനോയി സ്റ്റേറ്റിന്‍റെ ഗവര്‍ണ്ണര്‍ ബി പ്രിറ്റ്സ്കർ ആനുവല്‍ ഗാലായും അവാര്‍ഡ് നൈറ്റും ഉദ്ഘാടനം ചെയ്തു.യു എസ് കോൺഗ്രസ് മാൻ രാജാ കൃഷ്ണമൂര്‍ത്തി, മുന്‍ ഇല്ലിനോയി ഗവര്‍ണര്‍ പാറ്റ് ക്യൂന്‍, ഇല്ലിനോയി Treasurer, Comptroller, Senators, State Representatives, Mayors,കമ്പനി Executives, Business രംഗത്തെ പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ Diplomats എന്നിവര്‍ പങ്കെടുത്തു. ഏഷ്യയിലെ പത്ത് രാജ്യങ്ങളായ ജപ്പാന്‍, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, കൊറിയ, തായ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ജൂറിയാണ് അവാര്‍ഡ് നോമിനേഷന്‍ കമ്മിറ്റിയിലുള്ളതും വിജയികളെ തെരഞ്ഞെടുത്തതും.
അമേരിക്കയിലെ വിവിധ സാമൂഹിക, സാംസ്കാരിക, ബിസിനസ് രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗ്ലാഡ്സണ്‍ വര്‍ഗീസ്, U.S. Techtronics ന്‍റെ പ്രസിഡണ്ടും GE യുടെ ഡിവിഷണല്‍ ഡയറക്ടറും ഇല്ലിനോയി State Structural Engineering Board Commissionനും GOPIO ചിക്കാഗോയുടെ ചെയര്‍മാന്‍, മലയാളി എന്‍ജിനിയേഴ്സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡണ്ട്, ഫോമയുടെ യുടെ മുന്‍ ജനറല്‍ സെക്രട്ടറി, ഐ എൻ ഓ സി ചിക്കാഗോയുടെ മുന്‍ ചെയര്‍മാന്‍, Indian American Democratic Organization ന്‍റെ മുന്‍ ജനറല്‍ സെക്രട്ടറി, Ecumenical Council of Churches inChicago ̨ -യുടെ മുന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്ത Engineering University-ആയ പെര്‍ഡ്യു യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ഡിഗ്രിയും അതെ യൂണിവേഴ്സിറ്റിയിൽ നിന്ന് Operations Management ̨ൽ എം ബി എയും നേടുകയുണ്ടായി. ഭാര്യ ഡോ. മറിന ഗ്ലാഡ്സണ്‍. മക്കള്‍ അല്‍വിന്‍ വര്‍ഗീസ്, ആബേൽ വര്‍ഗീസ്. വിവിധ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് നേതാക്കള്‍ ഗ്ലാഡ്സണ്‍ വര്‍ഗീസിനെ അഭിനന്ദനങ്ങള്‍ അറിയിച്ചു.