ജോസ് മാളേയ്ക്കല്‍
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണിലെ പ്രമുഖ സ്പോര്‍ട്ട്സ് & റിക്രിയേഷന്‍ സംഘടനയായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ് (ഡി. വി. എസ്. സി) ആറാമത് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. 2023 മാര്‍ച്ച് 4 ശനിയാഴ്ച്ച ഉച്ചക്ക് 1:00 മണി മുതല്‍ 8:00 മണി വരെ നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള (ക്രൂസ്ടൗണ്‍) നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബ്ബ് ആന്‍റ് ഫിറ്റ്നസ് സെന്‍ററില്‍ (9389 ഗൃലംീംിെേ ഞീമറ; ജവശഹമറലഹുവശമ ജഅ 19115) ആണു മല്‍സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിമൂലം നാലുവര്‍ഷങ്ങളായി മുടങ്ങിപ്പോയ വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘാടകര്‍ പുനരാരംഭിക്കുകയാണു.
മൂന്നു പതിറ്റാണ്ടോളം ഗ്രേറ്റര്‍ ഫിലാഡല്‍ഫിയായിലെ യുവജനങ്ങളെയും, സ്പോര്‍ട്ട്സ് താരങ്ങളേയും വിവിധ സ്പോര്‍ട്ട്സ് ഇനങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് അവരെ പ്രാദേശികവും, ദേശീയവുമായ കായിക മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോര്‍ട്ട്സ് സംഘടനയാണു 1986 ല്‍ സ്ഥാപിതമായ ഡെലവേര്‍വാലി സ്പോര്‍ട്ട്സ് ക്ലബ്ബ്.
മാര്‍ച്ച് 4 ശനിയാഴ്ച്ച നടക്കുന്ന ഏകദിന വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഫിലാഡല്‍ഫിയായിലെയും സമീപപ്രദേശങ്ങളിലെയും വോളിബോള്‍ ടീമുകള്‍ പങ്കെടുക്കും. മല്‍സരങ്ങള്‍ കാണുന്നതിനും, കളിക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതിനും എല്ലാ വോളിബോള്‍ പ്രേമികളെയും സംഘാടകര്‍ ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ സംഘാടകരുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം.
ടീം രജിസ്ട്രേഷനും, ടൂര്‍ണമെന്‍റ് സംബന്ധമായ കൂടൂതല്‍ വിവരങ്ങള്‍ക്കും
എം. സി. സേവ്യര്‍ 2158403620
സെബാസ്റ്റ്യന്‍ എബ്രാഹം 2674672650
