മിഷൻ ലീഗ് ക്‌നാനായ റീജിയണൽ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണിൽ

sponsored advertisements

sponsored advertisements

sponsored advertisements

3 September 2022

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ ഹൂസ്റ്റണിൽ വച്ച് നത്തപ്പെടുന്നു. ഒക്ടോബർ 15, 16 തീയതികളിൽ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയും ഹൂസ്റ്റൺ ഫൊറോനയുമാണ് പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഒക്ടോബർ 15 ശനിയാഴ്ച്ച രാവിലെ പതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
തുടർന്ന് വിശുദ്ധ കുർബാന, പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം എന്നിവ നടക്കും. ഉച്ച കഴിഞു നടക്കുന്ന വർണാഭമായ പ്ലാറ്റിനം ജൂബിലി പ്രേഷിത റാലിയിൽ ക്‌നാനായ റീജിയണിലെ ന്യൂയോർക്ക്, റ്റാമ്പാ, ചിക്കാഗോ, സാൻ ഹുസേ, ഹൂസ്റ്റൺ ഫൊറോനകളിൽ നിന്നുള്ള മിഷൻ ലീഗ് അംഗങ്ങൾ പങ്കെടുക്കും.
തുടർന്ന് എഴുപത്തഞ്ചു കുട്ടികൾ പങ്കെടുക്കുന്ന മാർഗം കളി, നടവിളി, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും.

ഒക്ടോബർ 15 വൈകുന്നേരം മുതൽ 16ന് ഉച്ചകഴിഞ്ഞ് വരെ ‘ചിൽഡ്രൻസ് പാർലമെന്റ്’ നടക്കും. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള മിഷൻ ലീഗ് നേതാക്കന്മാർ പങ്കെടുക്കും. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകൾ, പ്രഗൽഭരുമായുള്ള സംവാദങ്ങൾ, വിനോദ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

1947 -ൽ ഇന്ത്യയിലെ ഭരണങ്ങനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ്സ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്.

ഇന്ന് അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ ക്നാനായ കത്തോലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചു വരുന്നു. റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോലിൽ, സിജോയ് പറപ്പള്ളിൽ, സുജ ഇത്തിതറ, സിസ്റ്റർ സാന്ദ്ര എസ്.വി.എം., സെറീനാ മുളയാനിക്കുന്നേൽ, ഫിലിപ്പ് വേലുകിഴക്കേതിൽ, ജെയിംസ് കുന്നശ്ശേരി, ജെസ്‌നി മറ്റംപറമ്പത്ത്, ജൂഡ് ചേത്തലിൽ, ബെറ്റ്‌സി കിഴക്കേപ്പുറം, മേഘൻ മംഗലത്തേട്ട് എന്നിവർ ഉൾപ്പെടുന്ന റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.