മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ 11 ന്

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


23 November 2022

മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ 11 ന്

ചിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രൊഫഷണൽസും റെപ്രസെന്റ് ചെയ്യുന്ന മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ (M R A) 2022 ഹോളിഡേ പാർട്ടി ഡിസംബർ 11 ന് (Sunday) Des Plaines -ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റർ (K C S) 1800 East Oakton St. Des Plaines വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും . ചിക്കാഗോയിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ , കാറ്റ്സ്കാൻ , എം ആർ ഐ , റേഡിയേഷൻ തെറാപ്പി , നുക്ലീയർ മെഡിസിൻ ,ആൾട്രാസൗണ്ട് , മാമോഗ്രാഫി പ്രോഫെഷനൽസും കുടുംബ സമേതം ഈ ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു . .
റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതായിരിക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ കോഓർഡിനേറ്റർ റിച്ചിൻ തോമസ്സിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട് .

കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ്‌ മാറ്റ് ‌ വിളങ്ങാട്ടുശ്ശേരി (630-728-6655) സെക്രട്ടറി , സോണി പോൾ +(224) 766-6050, ട്രഷറർ പയസ് ടെൻ (847) 828-5082 .വൈസ് പ്രസിഡന്റ് റിച്ചിൻ തോമസ് (312) 208-7103 , ജോയിന്റ്‌ സെക്രട്ടറി സൂസൻ സാമുവേൽ (847) 767-4979 എന്നിവരെ ബന്ധപെടുക.