ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2022-ലെ ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ അദ്ധ്യക്ഷതയില്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ച് 2023-ലെ ഭരണ സമിതി സുരേഷ് നായര്‍ (ചെയര്‍മാന്‍), അഭിലാഷ് ജോണ്‍ (സെക്രട്ടറി), സൂമോദ് നെല്ലിക്കാല (ട്രഷറര്‍) എന്നിവരുടെ നേതൃത്വം അധികാരമേറ്റു.
മുന്‍ ചെയര്‍മാന്‍ സാജന്‍ വറുഗീസ് പുതിയ ചെയര്‍മാന്‍ സുരേഷ് നായര്‍ക്ക് അധികാരം കൈമാറി, തുടര്‍ന്ന് മുന്‍ ജനറല്‍ സെക്രട്ടറി റോണി വറുഗീസ് പുതിയ സെക്രട്ടറി അഭിലാഷ് ജോണും, മുന്‍ ട്രഷറര്‍ ഫീലിപ്പോസ് ചെറിയാന്‍ പുതിയ ട്രഷറര്‍ സുമോദ് നെല്ലിക്കാലയ്ക്കും അധികാരം കൈമാറുകയുണ്ടായി.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സുരേഷ് നായര്‍ കേരളഫോറത്തിലെ സജീവപ്രവര്‍ത്തകനും ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍, ഫ്രണ്‍ട്സ് ഓഫ് റാന്നി, എന്‍.എസ്.എസ് ഓഫ് പിഎ എന്നീ സംഘടനകളിലെല്ലാം സാരഥ്യം വഹിച്ചിട്ടുള്ള സുരേഷ് നായരുടെ നേതൃത്വം കേരളാഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.
ജനറല്‍ സെക്രട്ടറിയായ അഭിലാഷ് ജോണ്‍ കേരള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഫിലാഡല്‍ഫിയായിലെ കറക്ഷനല്‍ ഓഫീസേഴ്സിന്‍റെ സംഘടനയായ സിമിയോയുടെ സജീവ പ്രവര്‍ത്തകനുമായ അഭിലാഷ് ജോണിന്‍റെ പ്രവര്‍ത്തനങ്ങള്‍ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് മുതല്‍ക്കൂട്ടാകും.
ട്രഷറര്‍ സുമോദ് നെല്ലിക്കാല പമ്പ മലയാളി അസ്സോസിയേഷന്‍റെ പ്രസിഡന്‍റാണ്. കേരളാഫോറം ചെയര്‍മാന്‍, എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള സുമോദ് ഗായകനും, സംഘാടകനുമാണ്.
അനീഷ് ജോയി (ജോയിന്‍റ് സെക്രട്ടറി), രാജന്‍ സാമുവല്‍ (ജോയിന്‍റ് ട്രഷറര്‍), എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാരായി വിന്‍സന്‍റ് ഇമ്മാനുവല്‍, അലക്സ് തോമസ്, സുധ കര്‍ത്ത, സാജന്‍ വറുഗീസ്, ജീമോന്‍ ജോര്‍ജ്ജ്, ഫീലിപ്പേസ് ചെറിയാന്‍. ആഷ അഗസ്റ്റിന്‍.
ലീനോ സ്ക്കറിയ (ഓണാഘോഷ ചെയര്‍മാന്‍). ഈപ്പന്‍ ഡാനിയേല്‍ (കേരളദിനാഘോഷ ചെയര്‍മാന്‍). റോണി വറുഗീസ,് അനൂപ് അനു (പ്രോഗ്രാം കോഡിനേറ്റേഴ്സ്). ജോര്‍ജ്ജ് ഓലിക്കല്‍(അവാര്‍ഡ് കമ്മറ്റി ചെയര്‍ പേഴ്സണ്‍). ജോബി ജോര്‍ജ്ജ് (പി.ആര്‍.ഒ), തോമസ് പോള്‍ (കര്‍ഷകരത്ന ചെയര്‍ പേഴ്സണ്‍) ജോര്‍ജ്ജ് കടവില്‍ (പ്രൊസഷന്‍) ജോണ്‍ പണിക്കര്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2023-ലെ സംയുക്ത ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 12 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3:00 മണി മുതല്‍ ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് ചെയര്‍മാന്‍ സുരേഷ് നായര്‍ അറിയിച്ചു.
ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: സുരേഷ് നായര്‍ (ചെയര്‍മാന്‍) 267 515 8375, അഭിലാഷ് ജോണ്‍ (സെക്രട്ടറി) 267 701 3623, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527