വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം: റെനി ജോസഫ് പ്രസിഡന്റ്

sponsored advertisements

sponsored advertisements

sponsored advertisements

11 March 2023

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രോവിൻസിന് നവ നേതൃത്വം: റെനി ജോസഫ് പ്രസിഡന്റ്

ജീമോൻ റാന്നി
ഫിലാഡൽഫിയ വേൾഡ് മലയാളി കൗൺസിൽ പെൻസിൽ വാണിയ പ്രോവിൻസിന് 2023 2025 ലേക്ക് പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു ചെയർപേഴ്സൺ -സിനു നായർ, പ്രസിഡന്റ് റെനി ജോസഫ് ,അഡ്വൈസറിബോർഡ് ചെയർമാൻ -സന്തോഷ് എബ്രഹാം ,ജനറൽ സെക്രട്ടറി -ഡോ.ബിനു ഷാജിമോൻ ,ട്രഷറർ -ഡോക്ടർആനി എബ്രഹാം ,വൈസ് പ്രസിഡന്റ് അഡ്മിൻ -ജോസഫ് കുര്യാക്കോസ് ,വൈസ് പ്രസിഡന്റ് -സൂരജ് ദിനമണി, ജോയിൻ സെക്രട്ടറി -തോമസ് ചാണ്ടി ,ജോയിൻ ട്രഷറർ -നിമ്മി ദാസ്,വൈസ്ചെയർമാൻ -സിജു ജോൺ,അമിത പ്രവീൺ,കൾച്ചറൽ ഫോറം -അഷിത ശ്രീജിത്ത് ,വുമൺസ് ഫോറം -അനിത പണിക്കർ, സാഹിത്യഫോറം -സോയ നായർ ,സ്പോർട്സ് -മാത്യു സാമുവൽ,യൂത്ത് ഫോറം -റിജിൽ രാജൻ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു

പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ റെനി ജോസഫ് ഫില ഡെൽഫിയയിലെ അറിയപ്പെടുന്ന ഒരു ഗായകനുംമികച്ച സംഘാടകനും ആണ്. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവ്യക്തിത്വത്തിന് ഉടമയാണ് ശ്രീ റെനി ജോസഫ് ചെയർപേഴ്സൺ സിനു നായർ മുൻ പ്രസിഡന്റും മികച്ചനർത്തകിയും സാമൂഹിക സാമുദായിക രംഗത്ത് തന്റേതായ ഒരു പ്രവർത്തനശൈലി കൊണ്ട് ജന മനസ്സുകളിൽഇടം നേടിയ പ്രതിഭയും ആണ് ജനറൽ സെക്രട്ടറി ഡോ ബിനു ഷാജിമോൻ മികച്ച വാഗ്മിയും അഭിനേത്രി യുംകഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ആരോഗ്യ പരിപാലന രംഗത്ത് പ്രശസ്തി ആർജ്ജിച്ച മഹിളരത്നവുമാണ്

ഡോ. ആനി എബ്രഹാം പ്രശസ്ത നർത്തകിയും ആരോഗ്യ പരിപാലനരംഗത്ത് മികച്ച സേവനം കാഴ്ചവച്ചപ്രതിഭാശാലിയാണ് മുൻ ചെയർമാൻ സന്തോഷ് എബ്രഹാം ജനറൽ സെക്രട്ടറി സിജു ജോൺ വൈസ് പ്രസിഡണ്ട്ജസ്റ്റിൻ ജോസ് എന്നിവർ റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ ടീമിന് എല്ലാവിധമായ ഭാവുകങ്ങളുംആശംസിച്ചു വിപുലവും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ ചാരിറ്റിക്ക് മുൻതൂക്കം നൽകി അടുത്ത രണ്ടുവർഷംനടത്തുവാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് റെനി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു,മലയാളിസമൂഹത്തിന്റെ എല്ലാവിധ സഹായങ്ങളും അഭ്യർത്ഥിക്കുകയും ചെയ്തു.