പൗലോസ് കുയിലാടന്‍ ഉള്‍പ്പടെ ആറുപേര്‍ ഒരുമിക്കുന്ന സ്വീറ്റ് മെമ്മറീസിന്റെ പൂജ കഴിഞ്ഞു

sponsored advertisements

sponsored advertisements

sponsored advertisements


21 February 2023

പൗലോസ് കുയിലാടന്‍ ഉള്‍പ്പടെ ആറുപേര്‍ ഒരുമിക്കുന്ന സ്വീറ്റ് മെമ്മറീസിന്റെ പൂജ കഴിഞ്ഞു

ന്യൂയോര്‍ക്ക്: പ്രശസ്ത അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ ഉള്‍പ്പടെ ആറ് സംവിധായകര്‍ ഒരുമിക്കുന്ന സ്വീറ്റ് മെമ്മറീസിന്റെ പൂജ കഴിഞ്ഞു.

മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന സിനിമയാണ് ‘സ്വീറ്റ് മെമ്മറീസ്’.ആറ് വ്യത്യസ്ത കഥകളില്‍ കെ.ജെ.ഫിലിപ്പ്, പ്രശാന്ത് മോളിക്കല്‍, മധു ആര്‍.പിള്ള, ജയറാം പൂച്ചാക്കല്‍, പ്രശാന്ത് ശശി, വിജേഷ് ശ്രീനിവാസന്‍ എന്നീ ആറു സംവിധായകരാണ് ഈ സിനിമ ഒരുക്കുന്നത്.

പൗലോസ് കുയിലാടനെ കൂടാതെ അഞ്ജന ശ്രീജിത്ത്, അനൂപ് കുമ്പനാട്, പ്രവീണ്‍ മനോജ്, അരുണ്‍ റാം, ലിക്‌സണ്‍ സേവ്യര്‍ എന്നിവരുടെ കഥകളാണു സിനിമയാകുന്നത്.

ഹോട്ട് കേക്ക് , ആനന്ദലബ്ധി, ഒരു അമ്മുമ്മക്കഥ, പത്മവ്യൂഹത്തില്‍, മധ്യ തിരുവിതാംകൂറിലെ മദ്യരാജാവ്, പൂതപ്പാട്ട് എന്നിവയാണു സിനിമകള്‍.ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.

അങ്കമാലി കാര്‍ണിവല്‍ സിനിമാസില്‍ നടന്ന പൂജാ ചടങ്ങിനു ചലച്ചിത്ര സംവിധായകന്‍ ബെന്നി ആശംസ ദീപം തെളിയിച്ചു. കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്തു സാബുകൃഷ്ണയും മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഗാനരംഗം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

പ്രേക്ഷക സമിതി ഭാരവാഹികളായ സുമേഷ് സി .ബി, അനീഷ് ആര്‍.ചന്ദ്രന്‍, സാബു കൃഷ്ണ, കലാ സംവിധായകന്‍ സണ്ണി അങ്കമാലി എന്നിവര്‍ക്കൊപ്പം സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. സിനിമയുടെ പ്രോജക്ട് ഡിസൈനര്‍മാര്‍ : സുമേഷ് സി .ബി, സാബു കൃഷ്ണ, അനീഷ് ആര്‍ .ചന്ദ്രന്‍ . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സൈജു വാതുക്കോട്. ഫിനാന്‍സ് കണ്‍ട്രോളര്‍ : രമേഷ് ആനപ്പാറ. പിആര്‍ഒ :റഹിം പനവൂര്‍