ഫിലഡൽഫിയയിലും വെർജീനിയയിലും വെടിവയ്പുകളിൽ നാലു പേർ കൊല്ലപ്പെട്ടു

sponsored advertisements

sponsored advertisements

sponsored advertisements

6 June 2022

ഫിലഡൽഫിയയിലും വെർജീനിയയിലും വെടിവയ്പുകളിൽ നാലു പേർ കൊല്ലപ്പെട്ടു

ന്യൂയോർക്ക് :ഫിലഡൽഫിയയിലും വെർജീനിയയിലും വെടിവയ്പുകളിൽ നാലു പേർ കൊല്ലപ്പെട്ടു. നഗരത്തിലെ സൗത്ത് സ്ട്രീറ്റിൽ വാരാന്ത്യ ആഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനു നേരെയാണു അക്രമി വെടിവച്ചത്. ഫിലഡൽഫിയയിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ സ്ത്രീ അടക്കം 3 പേരാണു കൊല്ലപ്പെട്ടത്. 11 പേർക്കു പരുക്കേറ്റു.

വെടിവയ്പു സംഭവങ്ങൾ വർധിക്കുന്നതിനിടെ കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു യുഎസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തു വന്നിരുന്നു. സെൻട്രൽ വെർജീനിയയിലെ ചെസ്റ്റർഫീൽഡിൽ ബിരുദപാർട്ടിക്കിടെ നടന്ന വെടിവയ്പിലാണ് ഇരുപതുകാരൻ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. രണ്ടാഴ്ച മുൻപ് ടെക്സസിലെ സ്കൂളിൽ പതിനെട്ടുകാരൻ നടത്തിയ വെടിവയ്പിൽ 9 വിദ്യാർഥികളും 2 അധ്യാപകരുമാണു കൊല്ലപ്പെട്ടത്.