പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരവ്

sponsored advertisements

sponsored advertisements

sponsored advertisements

21 September 2022

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരവ്

പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരവ് .മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് ഹ്യൂസ്റ്റനിൽ നടന്ന സ്വീകരണ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റിന്റെ ആശംസാ ഫലകം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ഫാ. അലക്സാണ്ടർ ജെ കുര്യൻ സമ്മാനിച്ചു.

Rev. Fr. Alexander J. Kurien, Senior Executive, Executive Director, and Deputy Associate Administrator of the Office of Government Wide Policy of the United States Government read the Welcome Letter from the President of the United States Joseph R. Biden, Jr. and presented a rare limited edition gift “collector’s item with a serial number” from the President’s Office. The message from President Joe Biden …… “Congratulations and greetings to His Holiness Baselios Marthoma Mathews III, newly elected Malankara Metropolitan and Catholicos of the East, and members of the Malankara Orthodox Syrian Church of India in the United States. On behalf of the American people, Jill and I extend a warm welcome to His Holiness to the United States. We wish you strength and joy as you guide the Malankara Orthodox Syrian Church of India toward spiritual enlightenment and peace…..Thank you for your commitment to reducing human suffering, particularly in the face of hunger, natural disasters, and homelessness……I wish you the best in the years to come.”!

ഫാ. അലക്സാണ്ടർ ജെ കുര്യൻ നടത്തിയ
ആശംസാ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

ഭാരതത്തിന്റെ അപ്പസ്തോലൻ വിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആരുഢനായിരിക്കുന്ന പരിശുദ്ധ പിതാവേ, ബഹുമാന്യ വൈദികരെ, പ്രിയ സഹോദരങ്ങളെ നമ്മുടെ കർത്താവും ദൈവവുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ വന്ദനം.

ഇതൊരു സുദിനമാണ്. ഒരു ദശാസന്ധിയിൽ മലങ്കര ഓർത്തഡോക്സ് സഭയെ നയിക്കാൻ ദൈവം തിരഞ്ഞെടുത്തതാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയെ. യിസ്രയേൽ മക്കളെ വാഗ്ദത്ത കനാനിലേക്കു നയിക്കാൻ മോശയ്ക്കു ശേഷം യോശുവയെ നിയമിച്ചതു പോലെയാണ് പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ ദൈവം മലങ്കര സഭയ്ക്കു സമ്മാനിച്ചത്. പരിശുദ്ധ പിതാവേ, അങ്ങ് ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് സഭാ മക്കൾക്കു മാത്രമല്ല എല്ലാ ഓർത്തഡോക്സ് സഭകൾക്കും അഭിമാനകരമാണ് ആഹ്ലാദദായകമാണ്.

സഭയെ കരുത്തോടും ആത്മവിശ്വാസത്തോടും കൂടെ ഈ നൂറ്റാണ്ടിൽ നയിക്കാൻ തിരുമേനി സർവഥാ യോഗ്യനാണ്. എളിയ ജീവിതവും പ്രാർഥനയാലും നോമ്പുപവാസങ്ങളാലും നേടിയ കരുത്തും കൈമുതലാക്കിയാണ് തിരുമേനീ അങ്ങ് ഈ സ്ഥാനത്തെത്തുന്നത്. നാഥന്റെ വിളി കേൾക്കുന്ന ആടുകളെപ്പോലെ അച്ചടക്കത്തോടെ, പ്രാർഥനയോടെ നമുക്കദ്ദേഹത്തിന്റെ പിന്നിൽ അണി ചേരാം.

ബാവാതിരുമേനി വൈദികനായിരുന്നപ്പോൾ മുതൽ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. അന്ന് എന്റെ മുതിർന്ന സഹോദരനായിരുന്ന അദ്ദേഹം ഇന്നെന്റെ ആത്മീയ പിതാവാണ്. ഗ്രീസിലെ മൗണ്ട് ആതോസിലെ സിമോണോ പെട്രാ ആശ്രമത്തിൽ വച്ചാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നത്. ആ വാൽസല്യവും കരുതലും ഇന്നും എനിക്കു ലഭിന്നുണ്ട്.
9 ഭാഷ സംസാരിക്കുന്ന തിരുമേനി കൂടുതലും സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷയിലാണ്. അതു ദൈവത്തോടും ദുരിതം അനുഭവിക്കുന്ന പാവങ്ങളോടുമാണ്.
മലങ്കര മുഴുവൻ . സേവനപാത വെട്ടിത്തെളിക്കാനഗ്രഹിക്കുന്ന തിരുമേനിക്കു പിൻബലമേകാൻ നമുക്കു കഴിയണം. ഓർത്തഡോക്സ് സഭയെ സാക്ഷ്യമുള്ള സഭയാക്കി മാറ്റാൻ തിരുമേനിയുടെ പിന്നിൽ പാറ പോലെ എളിയവനായ ഞാൻ ഉറച്ചു നിൽക്കും.

പരിശുദ്ധ പിതാവേ, അങ്ങ് ഞങ്ങളുടെ വഴികൾക്കു പ്രകാശവും കാലുകൾക്കു വിളക്കുമായി ഞങ്ങളെ വഴിനടത്തീടമേ :
ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട കാലഘട്ടം അങ്ങ് മൂലം മലങ്കര സഭയ്ക്കുണ്ടാകാൻ ഇടയാകട്ടെ എന്നു പ്രാർഥിക്കുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ , ഈ നാടിനെ അനുഗ്രഹിക്കട്ടെ. എല്ലാറ്റിനും ഉപരിയായി ഈ പിതാവിന്റെ മേൽ അനുഗ്രഹം ചൊരയട്ടെ എന്നു പ്രാർഥിക്കാം.
ആമേൻ.

Rev. Fr. Alexander J. Kurien
Senior Executive
Executives Director
Deputy Associate Administrator
United States Government
Washington DC, USA