കൂട്ടായ്മയുടെ പുത്തൻ പാഠംതുറന്ന് ഒരു യുവജനകൂട്ടം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


5 March 2023

കൂട്ടായ്മയുടെ പുത്തൻ പാഠംതുറന്ന് ഒരു യുവജനകൂട്ടം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെയും ഫിലാഡെൽഫിയ സെൻറ്:ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷണിലെയും യുവജനങ്ങളുടെ നോമ്പുകാലകൂട്ടായ്മ ന്യൂജേഴ്സിയിൽ വച്ച് സംഘടിപ്പിച്ചു.ഫാ:മെൽവിൻ മംഗലത്ത് യുവജനകൂട്ടായ്മക്ക് നേതൃത്വം നൽകി.രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 4 ന് സമാപിച്ചു.ഉല്ലാസപ്രദവും വിജ്ഞാനപ്രദവുമായ ക്ലാസ്സുകളും വി.കുർബ്ബാനയും ആരാധനയും യുവജനങ്ങൾക്കായി ക്രമീകരിച്ചു.യുവജനങ്ങൾക്ക് ഈ കൂട്ടായ്മ ഒരു നവ്യാനുഭവമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തി.ആത്മിയവളർച്ചയ്ക്കും സ്നേഹകൂട്ടായ്മയ്ക്കും വഴി തുറക്കുന്നതായിരുന്നു യുവജനസംഗമം.നാൽപത്കുട്ടികൾ ഈ സ്നേഹകൂട്ടായ്മയിൽ പങ്കെടുത്തു.