മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ ബൈബിൾ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

23 September 2022

മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ ബൈബിൾ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ഭക്തസംഘടനകളിലൊന്നായ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പള്ളിയിലെ പ്രധാന തിരുനാളിനോടനുബന്ധിച്ചു നടത്തിയ കാർണിവൽ ഫെസ്റ്റ് വഴി സമാഹരിച്ച തുകയുടെ ഒരു വിഹിതം കോട്ടയം അതി രൂപതയിലെ ബൈബിൾ കമ്മീഷന് കൈമാറി. ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലെയും എല്ലാ കുടുമ്പത്തിലും ബൈബിൾ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ബൈബികമ്മീഷൻ ഏറ്റെടുത്തിരിക്കുന്ന പദ്ധതിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബൈബിൾ ഇല്ലാത്ത ഭവനങ്ങളിൽ ബൈബിൾ വിതരണം ചെയ്യുന്നതിനായി
ആദ്യഗഡു എന്നോണം 250 ബൈബിളിനു ആവശ്യമായ ഒരു ലക്ഷം രൂപ ചിക്കാഗോ സെ.മേരീസ് CML യൂണിറ്റിനെ പ്രതിനിധികരിച്ചു പ്രസിഡണ്ട് ജെയിംസ് കുന്നശ്ശേരി ഇടവക വികാരി ഫാ. തോമസ് മുളവനാളിനു ഫണ്ട് കൈമാറി . സെപ്റ്റംബർ 18 ഞായറച്ച രാവിലെ പത്തുമണിക്കത്തെ വി. കുർബാനക്ക് ശേഷം CML യൂണിറ്റ് സെക്രട്ടറി ജെഫ്‌റിൻ അനാലിൽ പ്രസ്തുത ആശയത്തെപ്പറ്റി ഇടവക ജനങ്ങളോട് വിശദീകരിക്കുകയും ഫണ്ട്ശേകരണത്തിനു സഹകരിച്ചവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു. സി എം എൽ യുണിറ്റ് വൈസ് പ്രസിഡന്റ് അലീസ വാക്കേൽ, ജോയിന്റ് സെക്രട്ടറി ഐസക് തിരുനെല്ലിപ്പറമ്പിൽ, ട്രഷറർ അലിസിയ കോലടിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.CML ഡയറക്ടേഴ്സ്
ജോജോ അനാലിൽ , സി. ജെസീന, സൂര്യ കരികുളം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ചർച്ച് എക്സിക്യൂട്ടീവ്സ് സാബു കട്ടപ്പുറം, കുഞ്ഞച്ചൻ കുളങ്ങര, അലക്സ് മുല്ലപ്പള്ളി, ജെയിംസ് കിഴക്കേവാലിയിൽ, അമൽ കിഴക്കേക്കുറ്റ്, ഓഫീസ് സെക്രട്ടറി റവ. സിസ്റ്റർ സിൽവേരീയുസ്, ഡി.ആർ.ഇ സജി പൂതൃക്കയിൽ, തിരുനാൾ കമ്മിറ്റി കൺവീനർ ജീനോ കക്കാട്ടിൽ, പേരെന്റ് വോളണ്ടിയേഴ്സ് മജോ കുന്നശേരിൽ, ബിനു വാക്കേൽ, ജോഷ്നി തിരുനെല്ലിപ്പറമ്പിൽ എന്നിവരുടെ പ്രത്യേക സഹകരണത്തിനും പിന്തുണക്കും CML എക്സിക്യൂട്ടീവ് ഭാരവാഹികൾ നന്ദി അറിയിച്ചു. ഫാ. ലിജോ കൊച്ചുപറമ്പിൽ, ഫാ.ജോസഫ് മേലേടം എന്നിവരുടെ സാന്നിത്യത്തിൽ ക്നാനായ റീജിയൻ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ CML എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും ഫണ്ട് സ്വീകരിച്ചു.ചിക്കാഗോ സെ.മേരീസ് CML യൂണിറ്റിന്റെ പ്രവർത്തനങ്ങളെ പ്രതേകം പ്രശംസിക്കുകയും യൂണിറ്റിന്റെ മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇടവക ജനങ്ങളുടെ പങ്കാളിത്തം തുടർന്നും ഉണ്ടാകണമെന്ന് ഫാ. മുളവനാൽ തന്റെ ആശംസാ സന്ദേശത്തിൽ ജനങ്ങളെ ആഹ്വാനം ചെയ്തു.

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ. ഒ)