ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2023 വര്‍ഷത്തെ പ്രസിഡണ്ടായി ടെറന്‍സന്‍ തോമസും സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയും ട്രഷറര്‍ ആയി അലക്സാണ്ടര്‍ വര്‍ഗീസും വൈസ് പ്രസിഡണ്ടായി ആന്റോ വര്‍ക്കിയും ജോ. സെക്രട്ടറിയായി കെ.ജി. ജനാര്‍ദ്ദനനും തെരഞ്ഞെടുക്കപ്പെട്ടു.
കമ്മിറ്റി അംഗങ്ങളായി ജോയ് ഇട്ടന്‍, ജോണ്‍ സി. വര്‍ഗീസ്, തോമസ് കോശി, ശ്രീകുമാര്‍ ഉണ്ണിത്താന്, വര്‍ഗീസ് എം. കുര്യന്, എ.വി. വര്‍ഗീസ്, നിരീഷ് ഉമ്മന്‍, ചാക്കോ പി. ജോര്‍ജ്, ഇട്ടൂപ്പ് കണ്ടംകുളം, സുരേന്ദ്രന് നായര്‍, കെ.കെ. ജോണ്സന്, ജോ ഡാനിയേല്‍, തോമസ് ഉമ്മന്‍, ലിബിന് ജോണ്‍, ആല്വിന് നമ്പ്യാംപറമ്പില്‍ എന്നിവരെയും വനിതാ പ്രതിനിധികളായി ലീനാ ആലപ്പാട്ട്, ഷൈനി ഷാജന് എന്നിവരെയും തെരഞ്ഞെടുത്തു.
ജോണ്‍ കുഴിയാഞ്ഞാല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റിയുടെ ചെര്‍മാനായും ചുമതലയേറ്റു. രാജ് തോമസ്, കെ.ജെ. ഗ്രിഗറി, രാജന് ടി. ജേക്കബ്, കുര്യാക്കോസ് വര്‍ഗീസ് എന്നിവരാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗങ്ങള്‍. മുന്‍ പ്രസിഡണ്ട് ഡോ. ഫിലിപ്പ് ജോര്‍ജ് കമ്മിറ്റിയിലെ എക്സ്. ഒഫീഷ്യോ അംഗമായിരിക്കും. ലിജോ ജോണ്‍, മാത്യു ജോസഫ് എന്നിവരാണ് സംഘടനയുടെ ഓഡിറ്റര്‍മാര്‍.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രസിഡണ്ട് ടെറന്‍സന്‍ തോമസ് അഭ്യര്‍ത്ഥിച്ചു.
പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് വര്‍ഗീസ് എം. കുര്യന് നേതൃത്വം നല്കി. പുതിയ ഭാരവാഹികളെ ഫൊക്കാനാ പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍, ഫോമാ പ്രസിഡണ്ട് ഡോ. ജേക്കബ് തോമസ് എന്നിവര്‍ അഭിനന്ദിച്ചു.




