ക്നായി തൊമ്മന്‍ പ്രതിമാസ്ഥാപനവും വെഞ്ചരിപ്പും മയാമിയില്‍

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

10 August 2022

ക്നായി തൊമ്മന്‍ പ്രതിമാസ്ഥാപനവും വെഞ്ചരിപ്പും മയാമിയില്‍

മയാമി: വടക്കേ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന മയാമിയില്‍, ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡായുടെ ആഭിമുഖ്യത്തില്‍ ക്നായി തൊമ്മന്‍റെ പ്രതിമാ വെഞ്ചരിപ്പും സ്ഥാപനവും ആഗസ്റ്റ് 13-ാം തീയതി ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. മയാമി ക്നാനായ അസോസിയേഷന്‍റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചിറപ്പുറത്തിന്‍റെ നേതൃത്വത്തില്‍ 13-ാം തീയതി വൈകിട്ട് 7 മണിക്ക് മയാമി സെന്‍റ് ജൂഡ് ക്നാനായ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രതിമാവെഞ്ചരിപ്പിനുശേഷം വാഹനപ്രചരണജാഥയോടെ ആഘോഷമായി ക്നായി തോമായുടെ പ്രതിമ മയാമി ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിലേക്ക് ആനയിക്കുന്നു. തുടര്‍ന്ന് വദ്യമേളങ്ങളോടും താലപ്പൊലിയോടും ചേര്‍ന്ന് കമ്മ്യൂണിറ്റി സെന്‍ററില്‍ പ്രതിമാസ്ഥാപനം നടത്തപ്പെടുന്നു.
കെ.സി.സി.എന്‍.എ. പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിലും മറ്റ് കെ.സി.സി.എന്‍.എ. ഭാവാഹികളും പങ്കെടുക്കുന്ന ഈ ചടങ്ങിനെത്തുടര്‍ന്ന് വിവിധ കലാപരിപാടികളും അത്താഴവിരുന്നും നടത്തപ്പെടുന്നു. ക്നാനായ പൈതൃകവും സംസ്ക്കാരവും ഊട്ടിയുറപ്പിക്കുന്നതിന്‍റെയും അത് ഭാവിതലമുറയിലേക്ക് കൈമാറപ്പെടുന്നതിന്‍റെ ഭാഗമായി നടക്കുന്ന ഈ പ്രതിമാ വെഞ്ചരിപ്പിലേക്കും തുടര്‍ന്നുള്ള പ്രതിമാസ്ഥാപന പരിപാടികളിലേക്കും മയാമിയിലെ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മയാമി ക്നാനായ അസോസിയേഷന്‍ പ്രസിഡന്‍റ് സിബി ചാണശ്ശേരിയിലും സെക്രട്ടറി ജയ്മോന്‍ വെളിയന്‍തറയിലും അറിയിച്ചു. പരിപാടികള്‍ക്ക് ജിമ്മി തേക്കുംകാട്ടില്‍, ഡോണി മാളേപ്പറമ്പില്‍, എബി തെക്കനാട്ട്, ജോണ്‍ ചക്കാല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജയ്മോന്‍ വെളിയന്‍തറയില്‍