നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


12 January 2023

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ജനുവരി 7 ശനിയാഴ്ച ആരംഭിച്ചു.
ന്യൂ യോർക്കിലെ ഭദ്രാസന ആസ്ഥാനത്ത് നടന്ന കിക്ക് ഓഫ് മീറ്റിംഗിൽ, കോൺഫറൻസിന്റെ ആദ്യ രജിസ്ട്രേഷനും സ്പോൺസർഷിപ്പും പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അംഗവും വ്യവസായ പ്രമുഖനുമായ ശ്രീ തോമസ് കോശിയിൽ നിന്ന് സ്വീകരിച്ചുകൊണ്ട് അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരി തുടങ്ങിയ ശേഷം നടക്കുന്ന പ്രഥമ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് വൈദികരുടെയും അല്മായരുടെയും ആവേശകരമായ പിന്തുണ കാണുന്നതിൽ മാർ നിക്കളാവോസ് സന്തോഷം പ്രകടിപ്പിച്ചു.
വൈദികരും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗങ്ങളും നിരവധി സ്പോൺസർമാരും ഉൾപ്പെട്ട യോഗത്തിൽ കോൺഫറൻസ് ഡയറക്ടർ ഫാ.സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. കോൺഫറൻസിന്റെ ആസൂത്രണത്തെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ശ്രീ. ചെറിയാൻ പെരുമാൾ സദസ്സിനെ അറിയിച്ചു. 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) കോൺഫറൻസ് നടക്കും. ന്യൂയോർക്ക് സിറ്റിയിൽ നിന്നും ഫിലഡൽഫിയയിൽ നിന്നും ഏകദേശം രണ്ടുമണിക്കൂർ മാത്രം അകലെയാണ് റിട്രീറ് സെന്റർ. (Address: 1000 Seminary Road, Dalton, PA).
മുന്നൂറ് ഏക്കറിൽ അധികം വിസ്തൃതിയുള്ള പ്രകൃതി രമണീയമായ സ്ഥലത്താണ് റിട്രീറ്റ് സെന്റർ സ്ഥിതി ചെയ്യുന്നത്.
മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), സജി പോത്തൻ (ഫിനാൻസ് മാനേജർ) എന്നിവർ ധനസമാഹരണ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. പരിപാടിയുടെ സ്മരണയ്ക്കായി സുവനീർ പ്രസിദ്ധീകരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ശ്രീമതി സൂസൻ ജോൺ വറുഗീസ് (സുവനീർ എഡിറ്റർ) സംസാരിച്ചു. പ്ലാറ്റിനം, ഗോൾഡ്, സിൽവർ സ്പോൺസർമാരായി നിരവധി അംഗങ്ങൾ തങ്ങളുടെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ശ്രീ തോമസ് കോശിയുടെയും (ഗോൾഡ് സ്പോൺസർ) മറ്റ് എല്ലാ സ്പോൺസർമാരുടെയും മികച്ച പിന്തുണക്ക് സംഘാടകർ നന്ദി രേഖ പ്പെടുത്തി.
അമേരിക്കയിലും കാനഡയിലും ഉള്ള ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽനിന്നും വന്പിച്ച സഹകരണവും പങ്കാളിത്വവുമാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്, ഫാ.സണ്ണി ജോസഫ് (ഫോൺ: 718.608.5583), ചെറിയാൻ പെരുമാൾ (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

വാർത്ത അയച്ചത്: ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ