BREAKING NEWS

Chicago
CHICAGO, US
4°C

കെ.സി.എ.സിക്ക് നവനേതൃത്വം, കാനഡയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍

sponsored advertisements

sponsored advertisements

sponsored advertisements

23 November 2022

കെ.സി.എ.സിക്ക് നവനേതൃത്വം, കാനഡയിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍

ഷിബു കിഴക്കേകുറ്റ്

കാനഡയിലെ ക്‌നാനായ കത്തോലിക്കരുടെ പ്രതിനിധി സംഘടനയായ KCAC യുടെ പ്രസിഡന്റായി ഫിലിപ്‌സ് കൂറ്റത്താം പറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സിബു താളിവേലില്‍, സെക്രട്ടറിയായി സോജിന്‍ കണ്ണാലില്‍, ജോയിന്റ് സെക്രട്ടറിയായി സിജു മുളയിങ്കല്‍, ട്രഷററായി മജീഷ് കീഴേടത്തു മലയില്‍ എന്നിവരും സ്ഥാനമേറ്റു.

ലൈജു ചേന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്തു, റിജോ മങ്ങാട്ടില്‍, ജിസ്മി കൂറ്റത്താം പറമ്പില്‍, ജിത്തു തോട്ടപ്പള്ളില്‍, ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍ എന്നിവരാണ് നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്‌സ്. സിബില്‍ നീരാറ്റുപാറയാണ് പുതിയ എക്‌സ് ഒഫിഷ്യോ.

അതെസമയം KCWFC ടീമിനെ പ്രസിഡന്റ് സിമി മരങ്ങാട്ടില്‍, വൈസ്പ്രസിഡന്റ് സൗമ്യ തേക്കിലക്കാട്ടില്‍, സെക്രട്ടറി ജെസ്ലി പുത്തന്‍പുരയില്‍, ജോയിന്റ് സെക്രട്ടറി ആന്‍ മൂത്തരയശ്ശേരില്‍, ട്രഷറര്‍ ആന്‍ മഠത്തിപ്പറമ്പില്‍ എന്നിവര്‍ നയിക്കും. KCYL ടീമിനെ അലീന കുടിയിരിപ്പില്‍, ജോവാന ഇലക്കാട്ട്, ആല്‍ബിന്‍ പുളിക്കല്‍, ലൂക്കാസ് ചേന്നങ്ങാട്ട്, ജേക്കബ് ചന്ദ്രപ്പള്ളില്‍ എന്നിവരും നയിക്കും.

Trustees ആയി ജെയ്മോന്‍ കൈതക്കുഴിയില്‍, വിപിന്‍ ചാമക്കാല, ഷെല്ലി പുത്തന്‍പുരയില്‍ എന്നിവരും, ഓഡിറ്റര്‍ ആയി ജയ്‌സ് ചിലമ്പത്തു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.മുൻകാലങ്ങളെ അപേക്ഷിച്ചു ഈ വർഷത്തെ പൊതുയോഗത്തിൽ ഉണ്ടായ അംഗങ്ങളുടെ പങ്കാളിത്തം വളരെയേറെ പ്രശംസിക്കപ്പെടേണ്ടതാണെന്നും, തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ബഹുഭൂരിപക്ഷം അംഗങ്ങളും ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സഹൃദ മത്സരം നടന്ന ചില സ്ഥാനങ്ങളിൽ എല്ലാ സീറ്റുകളിലേക്കും ഒരേ ടീമിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത് KCACയെ ശക്തിപ്പെടുത്താനും, ഒറ്റക്കെട്ടായി നില നിർത്താനും ഉപകരിക്കുമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
രുചികരമായ ഡിന്നറിനു ശേഷം തുടർന്നുള്ള കൂട്ടായ്മകളിൽ വീണ്ടും കാണണമെന്നുള്ള ആഗ്രഹത്തോടെയാണ് അംഗങ്ങൾ പിരിഞ്ഞത്.