മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

13 November 2022

മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു . മതബോധന ക്ലാസ്സുകളിൽ വിശുദ്ധരെപ്പറ്റിയുള്ള പഠനങ്ങൾക്കുശേഷം ദേവാലയത്തിലേക്ക് നടത്തിയ പരേഡിൽ വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞ കുട്ടികളും അധ്യാപകരും അണിനിരന്നു . പള്ളിയിലെ ഗായകസംഘം ലുത്തിനിയ പാടി കുട്ടികളെ എതിരേറ്റു. തുടർന്ന് വിശുദ്ധരുടെ ജീവിത മാതൃക പിന്തുടർന്നുകൊള്ളാം എന്ന് പ്രഖ്യാപിച്ചു കുട്ടികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി . തുടർന്ന് അസിസ്റ്റന്റ് വികാരി ഫാ . ലിജോ കൊച്ചുപറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു . കുട്ടികൾക്ക് മിഠായി വിതരണവും നടത്തി . തിരുനാൾ ആചരണത്തിനു വികാരി ഫാ . തോമസ് മുളവനാൽ ആശംസ നേർന്നു. കൈക്കാരൻമാരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി .
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ)