ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 11 മുതല്‍

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

8 November 2022

ലോസ് ഏഞ്ചലസില്‍ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ 11 മുതല്‍

മനു തുരുത്തിക്കാടന്‍
ചാറ്റ്സ്വര്‍ത്ത്: ലോസ് ഏഞ്ചലസ് സെന്‍റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ ഇടവകയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച മുതല്‍ 13 ഞായറാഴ്ച വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സൂം പ്ലാറ്റ്ഫോമില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ഞായറാഴ്ച ദേവാലയത്തില്‍ (10824, ഇഅ27, ഇവമംീൃവേെേ, 91311) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന യോഗത്തോടെ സമാപിക്കും.
ഇന്‍ഡ്യാനാപൊളീസ് മാര്‍ത്തോമ്മാ ഇടവക വികാരിയും അനുഗൃഹീത പ്രഭാഷകനുമായ റവ. ജോയിമോന്‍ എസ്.കെ. മുഖ്യസന്ദേശം നല്കും. വിശ്വാസത്തിന്‍റെ പുതുക്കവും ബന്ധങ്ങളിലെ പുനഃസ്ഥാപനവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദൂതുകള്‍ നല്കപ്പെടും. 13-ന് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് 14-ാം ഇടവകദിനവും കണ്‍വന്‍ഷന്‍ സമാപനയോഗവും വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിക്കും. ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍ സന്ദേശം നല്കും. ഗായകസംഘം ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും.
ഇടവക വികാരി റവ. ബിജോയ് എം. ജോണ്‍, സെക്രട്ടറി എഡ്വന്‍ രാജന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്കുന്നു. ഏവരേയും പ്രാര്‍ത്ഥനാപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.