ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

sponsored advertisements

sponsored advertisements

sponsored advertisements

23 February 2023

ലെന്റൻ ചലഞ്ച് പദ്ധതിയുമായി ന്യൂജേഴ്സിയിലെ കുരുന്നുകൾ

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്കായി അമ്പത് നോമ്പിന്റെ ഭാഗമായി കൊച്ച് കൊച്ച് പുണ്യപ്രവർത്തിയിലൂടെ ലെൻറൻ ചലഞ്ചിൽ പങ്കുകാരാകാൻ അവസരം ഒരുക്കുനു.ഓരോ ദിവസവും പ്രോത്സാഹനമായി 25 സെന്റ്സ് പ്രോത്സാഹനമായി പുണ്യപ്രവർത്തികൾക്ക് നൽകത്തക്കരീതിയിൽ ഒരു പോക്കറ്റ് ചാരിറ്റി കാർഡ് നൽകുകയുണ്ടായി.ഓരോ കുട്ടികളും ആ കാർഡ് മാതാപിതാക്കൾക്കായി ഏറ്റുവാങ്ങി.മാതാപിതാക്കളുടെ പ്രോത്സാഹനവും കുട്ടികളുടെ പരിശ്രമവും ഒത്ത്ചേർന്ന ലെന്റൻ ചലഞ്ച് വ്യത്യസ്ഥ അനുഭവമായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഏറ്റെടുത്തു.അമ്പത് നോമ്പിൻ അവസാനം കുട്ടികൾ ഈ പോക്കറ്റ് കാർഡ് സമർപ്പിക്കും.