കേരളത്തിൽ 70 ലക്ഷം പേർക്ക് വാട്ടർ കണക്ഷൻ കൊടുക്കും ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ

sponsored advertisements

sponsored advertisements

sponsored advertisements

13 September 2022

കേരളത്തിൽ 70 ലക്ഷം പേർക്ക് വാട്ടർ കണക്ഷൻ കൊടുക്കും ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ

ജോസ് കാടാപുറം

ന്യൂയോർക് :ന്യൂയോർക്കിലെ പ്രവാസികേരള കോൺഗ്രസ് അനുഭാവികളുടെയും അംഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് റോഷി അഗസ്റ്റിൻ പറഞ്ഞത് 14 മാസം കൊണ്ട് തീർത്തും കുടിവെള്ള ക്ഷാമം ഉള്ള പ്രദേശങ്ങൾക്കു മുൻതൂക്കം കൊടുത്തു കൊണ്ട് കേരളത്തിൽ 10 ലക്ഷം വാട്ടർ കണക്ഷൻ നൽകി കഴിഞ്ഞതായി മന്ത്രി പറഞ്ഞു .. അടുത്ത 4 വര്ഷം കൊണ്ട് 70 ലക്ഷം കുടുംബങ്ങൾക്ക് വാട്ടർ കണക്ഷൻ നൽകുമെന്ന് ന്യൂയോർക്കിലെ സന്തൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ
പ്രവാസികേരള കോൺഗ്രസ് അനുഭാവികളുടെയും അംഗങ്ങളുടെയും സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് ജലവിഭവ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു …

പ്രവാസി കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോസ് മലയിൽ ബഹു, മന്ത്രിയെ പരിചയ പെടുത്തി യൂത്ത് ഫ്രണ്ട് ഭാരവാഹികളയായി ഒന്നിച്ചു പ്രവർത്തിച്ച കാലം ഓർമിപ്പിച്ചു ..

കേരള കോൺഗ്രസ് ന്യൂയോർക് ചാപ്റ്റർ പ്രെസിഡെന്റ് ജോൺസി വര്ഗീസ് (സലിം ) പ്രവാസികളുടെ ഇടയിൽ ധാരാളം അനുഭാവികൾ ഉള്ള പാർട്ടിയാണ് കേരള കോൺഗ്രസ് മാണിവിഭാഗമെന്നു പറഞ്ഞു അത് കൊണ്ട് തന്നെ പ്രവാസി കേരള കോൺഗ്രസ് മലയാളീ മുൻതൂക്കമുള്ള പ്രദേശങ്ങളിൽ പങ്കാളിത്തം കൊണ്ടും പ്രവർത്തനം കൊണ്ട് നാട്ടിലും അമേരിക്കയിലും പലസഹായങ്ങള് ഇക്കാലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതായി തന്റെ സ്വാഗത പ്രസംഗത്തിൽ ജോൺസി വര്ഗീസ് പറഞ്ഞു .പാർട്ടിയുടെ ഘടന ആഗോളവ്യപകമായി പടരുന്നു എന്നത് സന്തോഷം നൽകുന്നതായി സലിം പറഞ്ഞു .

കെഎം മാണിസാറിന്റെ ശിഷ്യന്മാരിൽ എന്നും സാറിന്റെ കീഴിൽ ഉറച്ചു നിന്ന പാരമ്പര്യമാണ് റോഷിക്കുള്ളതെന്നു അദ്യക്ഷ പ്രസംഗത്തിൽ ബേബി ഊരാളിൽ പറഞ്ഞു.. തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ റോഷി അഗസ്റ്റിൻ മന്ത്രി ആകാൻ പോകുന്നതിനു മുൻപ് ആദ്യം പോയത് തനറെ പിതാവിന്റെ അരികിലേക്കാണ് ,പിന്നീട് മാണിസാറിന്റെ ഓർമ്മകൾ നിൽക്കുന്ന സെമിത്തേരിയിൽ എത്തി കുമ്പിട്ടാണ് സത്യപ്രതിജ്ഞ പോയത് .. വന്ന വഴി മറക്കാത്ത പൊതു പ്രവർത്തകനാണ് റോഷി അഗസ്റിനെന്നു ഊരാളിൽ പറഞ്ഞു നിർത്തി …കേരള കോൺഗ്രസ് മാണി വിഭാഗം വലിയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിൽ മാണിസാറിനെ പിന്നിൽ നിന്ന് കുത്താതെ കൂടെചങ്കായി നിന്ന് പാരമ്പര്യമാണ് റോഷിക്കുള്ളത് എന്ന് ബേബി ഊരാളിൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

തുടര്ന്നു തന്റെ മറുപടി പ്രസംഗത്തിൽ മന്ത്രി പറഞ്ഞത് താൻ ഏഴാമത്‌ വയസിൽ തന്റെ പിതാവിന്റെ തോളിൽ ഇരുന്നു മാണിസാറിന് മാലയിട്ടതാണ് അന്ന് മുതൽ ഇന്ന് വരെ പാർട്ടിയെയും മാണിസാറിന്റയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു പ്രവർത്തിച്ചു മുന്നേറുകയായിരുന്നു .. ഒരിക്കൽ ജില്ലാ പഞ്ചായത്തിലേക്കു നോമിനേഷൻ കൊടുത്തു പ്രവർത്തനങ്ങൾ നീക്കി മുൻപോട്ടു പോയ ഘട്ടത്തിൽ പാലായിലേക്ക് വിളിപ്പിച്ചു മുന്നണി സംവിതാനത്തിൽ നമുക്കു വിട്ടു വീഴ്ച ചെയ്യേണ്ടതുള്ളതു കൊണ്ട് സ്ഥാനാർത്ഥിത്വം പിൻവലി ക്കാൻ ആവശ്യപ്പെട്ടു .. തന്റെ കൂടെ ഉള്ള ചെറുപ്പക്കാർ പ്രകടനം നടത്തി അപ്പോളും അവരെ പറഞ്ഞു കാര്യങ്ങൾ മനസിലാക്കി മാണിസാറിനെ അനുസരിച്ചു … പിന്നീട് അങ്ങോട്ട് തെരെഞ്ഞെടുപ്പിൽ തോൽവി അറിയാതെ മുന്നേറാൻ മാണി സർ വഴി ഒരുക്കി തന്നു ,, ഒരിക്കൽ എകെ ആന്റണിയോട് മാണി സർ പറഞ്ഞു വരാൻ പോകുന്ന നിയമസഭയിൽ ഈ ചെറുപ്പക്കാരൻ കാണുമെന്നു .. കേട്ടപ്പോൾ നടക്കാത്ത കാര്യമെന്ന് തുടക്കത്തിൽ തോന്നിയെങ്കിലും 2001 ൽ ആദ്യം ഇടുക്കിയിൽ നിന്നും നിയമസഭയിലെത്തി പിന്നീട് 5 പ്രാവശ്യവും ഇടുക്കിയിൽ നിന്ന് തോൽവി അറിഞ്ഞില്ല.. ഇവിടെ എല്ലാം മാണി സാറിന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ,,താൻ മന്ത്രിയായതിനു ശേഷം അഴിമതി മുക്ത വകുപ്പാക്കി മാറ്റുകയാണ് ജല വിഭവ വകുപ്പിനെ ,,,ജലം ഏറ്റവും വില കുറഞ്ഞ നിരക്കിൽ കൊടുക്കുന്ന സംസ്ഥാനമാണ് കേരളം എന്ത് വെല്ലുവിളികൾ നേരിട്ടാലും അത് തുടരും ,,,44 നദികൾ അതിന്റെ സൗന്ദര്യം നിലനിർത്തി മാലിന്യ വിമൂകതമാക്കി മുന്നേറും അതിനുള്ള പുതിയപരിപാടികൾ ആരംഭിക്കും …കേരളത്തിലെ ഡാമുകൾ മുൻനിർത്തി ഡാം ടൂറിസ സാധ്യതകൾ തേടി നടപ്പാക്കുന്നു ..
.കേരള കോൺഗ്രസിനു പിന്നിൽ അണി നിരന്നിരിക്കുന്ന വിഭാഗങ്ങൾ എല്ലാം തങ്ങൾ എൽഡിഫ് ഭാഗമായപ്പോൾ കൂടുതൽ പേര് അണിനിരന്ന അനുഭവമാണ് തനിക്കുള്ളതു എന്ന് റോഷി പറഞ്ഞു കാരണം കേരളത്തിന്റെ അടിയുറച്ചു മതേതര മനസാണ് അതിൽ വെള്ളം ചേർക്കാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത് എന്നും റോഷി പറഞ്ഞു ..കെഎം മാണിക്ക് ശേഷമുള്ള കേരള കോൺഗ്രസ് അതിന്റെ ഇപ്പോഴത്തെ വെല്ലുവിളികൾ സാധ്യതകൾ പരക്കെ ആത്മ വിശ്വാസം നൽകുന്നതെന്നും റോഷി പറഞ്ഞു നിർത്തി .വർക്കി എബ്രഹാം , ജോസ് കാടാപുറം ,മാത്യു വർഗിസ് പുതുക്കേരിൽ ,കോശി തോമസ് ,എബ്രഹാം കെ ഡാനിയേൽ , ലാലി കളപ്പുരക്കൽ ,ബെറ്റി (ഫോമാ വിമൻസ് ഫോറം മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു പ്രവാസി കേരള കോൺഗ്രസ് ട്രെഷറർ ആന്റോ രാമപുരം എല്ലാവർക്കും നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ സ്വീകരണപരിപാടി സമാപിച്ചു.