ദിയോത്രെഫേസ് (പാസ്റ്റർ ജോൺസൺ സഖറിയാ. ഡാളസ്‌ )

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

20 August 2022

ദിയോത്രെഫേസ് (പാസ്റ്റർ ജോൺസൺ സഖറിയാ. ഡാളസ്‌ )

പാസ്റ്റർ ജോൺസൺ സഖറിയാ,ഡാളസ്‌

ബൈബിളിലെ അറുപത്തിനാലാം പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രസിദ്ധരായ ചില മാന്യരുടെ ഇടയിൽ കടന്നു കയറിയ ഒരു അപവാദിയുടെ(gossip) പേരത്രേ ദിയോത്രെഫേസ്. അപവാദിക ളെ എന്നും അനേകരും അകറ്റിനിറുത്താറുണ്ട്. മാത്രമല്ല അനേകരും അങ്ങനെയുള്ളവരെ അൽപ്പമെങ്കിലും ഭയപ്പെടുന്നു. എന്നാൽ ഗ്രന്ഥകർത്താവിനു തെല്ലുമേ ഭയമില്ല. അദ്ദേഹം പറയുന്നത് “ഞാൻ വന്നു അവനെ ശകാരിച്ചുകൊണ്ട് തന്റെ പ്രവർത്തികളെ ഓർമ്മപ്പെടുത്തുമെന്നത്രെ” ഇന്ന് സാധിക്കാത്തതും ഇതത്രെ! കാരണം നീതിയെക്കാൾ അനീതിയെ വാരിപുണരുന്നവർ ഏറി വരുന്ന്. “ഗ്രൂപ്പിസം”എങ്ങും ശക്തമാണ്. ദൈവത്തെ ഭയമോ മനുഷ്യനെ ബഹുമാനമോ ഇല്ലാത്ത വക്രഗതിയുള്ള നക്ഷത്രങ്ങൾ(താരങ്ങൾ) അരങ്ങു തകർത്താടുമ്പോൾ മുഴങ്ങികേൾക്കുന്ന അവരുടെ പേരുകൾ തിരുത്തിക്കുറിച്ചു വിളി ക്കേണ്ട നാമമത്രെ “ദിയോത്രെഫേസ്”. എന്തുകൊണ്ടാണെന്ന് ആരെങ്കിലും ചോദിക്കുന്നെങ്കിൽ പറയാം അൽപ്പം ക്ഷമവേണമെന്നു മാത്രം. കേൾക്കുന്ന നാമങ്ങളിലേറെയും ഓമനത്വമുള്ളതാണ്. എന്നാൽ സംസാരങ്ങളും പെരുമാറ്റങ്ങളുമാണ് അവരെ “ദിയോത്രെഫേസ്” എന്ന പേരിട്ടു വിളിക്കുവാൻ പ്രേരിപ്പിക്കുന്നത്. അവകൾ എന്താണന്ന് അറിയണമല്ലോ അൽപ്പസമയം ഇയ്യാളെ ഒന്ന് വീക്ഷിക്കാം!

1. പ്രധാനിയാകുവാനുള്ള അഭ്യാസം. (who likes to put himself first)വാക്കിൽ ഗൗരവം ധ്വനിച്ചാലും മനസ്സിൽ വിനയമുള്ളവൻ അഗ്രേസരൻ ആയാൽ അത് അഭികാമ്യമാണ്. തൽസമയം കപടഭക്തൻ കൊരണ്ടി കിട്ടിയാലും അത് സിംഹാസ്സനമാക്കി വാണരുളുവാൻ നിലം തൊടാതെ സഞ്ചരിച്ചു ഒരുകൂട്ടം “ദേമാസ്സ്” മാരെ അണിനിരത്തും. ഇക്കാലങ്ങളിൽ സ്ഥാനമാനവരുമാനങ്ങൾക്കായി എ ങ്ങും പ്രധാനിയാകുവാൻ “ലൂസിഫറിന്റെ” ഹൃദയവുമായി പറക്കുന്ന ദിയോത്രെഫേസ്മാർ ഏറെയാണ്. പ്രേത്യേകിച്ചു മതത്തിന്റേയും ആത്മീകതയുടെ മറവിലും! പ്രധാനിയാകുവാൻ ആഗ്രഹിക്കുന്നവരി ലേറെയും പൊതുജനത്തിന് തങ്ങളെ താൽപ്പര്യമില്ലെന്ന് അറിയാമെങ്കിലും അഭ്യർത്ഥനയും അപേക്ഷയും കൂട്ടികലർത്തിയ വാചകങ്ങളുമായി അടുത്തെത്തി വോട്ടുകൾ കൈവശമാക്കും. അതുവരെ അട്ടക ളെപോലെ(Leeches) വിട്ടുമാ റുകയില്ല. അതിന് ശേഷം കഴുകന്മാരെപോലെ പറന്നുയരുകയും കൊത്തിവലിക്കുവാൻ മാത്രമായി “ലാൻഡ് ചെയ്യുകയും”ചെയ്യും.ഇങ്ങനെയുള്ളവരെ സഹായിച്ചവർ ഇന്ന് ദുഃഖിതരല്ലേ? ഇനിയെങ്കിലും നമുക്ക് മാറിനിന്നുകൂടേ?

2. മറ്റുള്ളവരെ കൂട്ടാക്കാത്തവർ (Does not accept what we say ). ആരേയും അനുസരിക്കാതെ, ഞാൻ പറയുന്നത് എല്ലാം എല്ലാവരും അനുസരിക്കണമെന്നു ആക്രോശിക്കുന്ന ധൂമകേതുക്ക ൾ സകലവും അടക്കിവാഴുവാൻ അടവുകൾ ഉപയോഗിക്കുമ്പോൾ പലരും ചോദിക്കാറുണ്ട് സഭ, പ്രസ്ഥാനങ്ങൾ, പൊതുമുതൽ എന്നിവയെല്ലാം ഈ ധൂമകേതുക്കളുടെ പിതൃസ്വത്താണോയെന്നും മറ്റും. ആ ത്മീകൻ മറ്റുള്ളവരെ പരിഗണിക്കുമ്പോൾ അഹങ്കാരി മറ്റുള്ളവരെ പരിഹസിക്കുകേയുള്ളു. പരിഹാസിയുടെ പരിപാടി മാന്യരെയും അർഹതയുള്ളവരെയും അപമാനിച്ചു അകറ്റിനിറുത്തുകയെന്നതാണ്. എ ങ്കിൽ മാത്രമല്ലേ വാൽനക്ഷത്രങ്ങൾക്ക് എരിഞ്ഞടങ്ങുവാൻ സാധിക്കുകയുള്ളു. ആത്മീകൻ എങ്ങും പ്രധാനിയാകുവാൻ ആരുടെയും പിറകെനടക്കാറില്ലല്ലോ.

3. ദുർവാക്കുകൾ പറയുക (accusing with wicked words) മാലിന്യങ്ങൾ വാരിയെറിഞ്ഞു മറ്റുള്ളവരെ അപമാനിക്കുന്ന പലരും സമൂഹങ്ങളിൽ മറഞ്ഞിരിപ്പുണ്ട്. പെരുകിവരുന്ന ഒരു കൂട്ടരത്രെ ദുർവാക്കുകൾ കൊണ്ട് മറ്റുള്ളവരെ ആക്ഷേപിക്കുന്നവർ. വാക്കുകളുടെ മുറിപ്പെടുത്തിനാൽ അറ്റുപോയ ബന്ധങ്ങളുടെ കണക്കെടുക്കുവാൻ ആർക്കുകഴിയും? മധുരവും കയ്പ്പും ഒരു ഉറവയിൽ നിന്നോ?

അനുമോദിച്ചിരുന്ന നാവുകൾ തന്നെ ആക്ഷേപിക്കുവാൻ ഉപയോഗിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഹൃദയം തകരുന്നില്ലേ? സ്തുതിസ്‌തോത്രങ്ങൾ പറയുവാൻ ഉപയോഗിച്ച അതേ നാവിൽ നിന്നും പുറത്തുവരുന്ന വാക്കുകളിലെ ദുർഗ്ഗന്ധം തുറന്ന ശവക്കല്ലറകളേയും വെല്ലുന്നതല്ലേ? നമ്മിൽ പലരുടേയും ചിന്താഗതി “ഒടുക്കം പറയുന്നവനും ഉറക്കെ പറയുന്നവനുമാണ്‌ മിടുക്കൻ” എ ന്നുള്ളതാണല്ലോ . അങ്ങനെ പ്രധാനിയായ പലരും കുടുംബങ്ങൾക്കും പ്രസ്ഥാങ്ങൾക്കും അപമാനമായിട്ടും ഇവരെയൊക്കെ ചുമക്കേണ്ടിവരുന്നത് കഷ്ട്ടമെന്നല്ലാതെ പിന്നെന്താണ് ?

4. സഹോദരന്മാരെ കൈക്കൊള്ളാത്തവർ (Does not receive the brethren) . ഇങ്ങനെയുള്ള ദിയോത്രെഫേസുമാരുടെ ആധിപത്യത്തിൽ നടക്കുന്ന പരിപാടികളിൽ ദൈവസാനിധ്യം ഉ ണ്ടാകുക പ്രയാസമാണ്. കാരണം ഒരുമാനപ്പെടാതെ “കാളകൂടം”നിറച്ചമനസ്സുമായി ആരവരം മുഴക്കിയാൽ അത് ആരാധനയായി തീരുകയില്ല. ധിക്കാരത്തോടെ മറ്റുള്ളവരോട് പെരുമാറുന്നവൻ ദൈവ കൃപ യിൽ നിന്നും അന്യനാണല്ലോ. പലതും അവർ ചെയ്തുയെന്നു വരും. യൂദാ ദൈവാലയത്തിൽ പോയി മഹാപുരോതിന്മാരെ കണ്ടത് ദൈവകൃപ പങ്കിടുവാനല്ലല്ലോ പകരം പണം അടിച്ചുമാറ്റാനല്ലേ? ബർയേ ശു എന്ന കള്ളനായ വിദ്വാൻ പ്രസംഗം കേൾക്കുവാൻ വന്നത് മറ്റുള്ളവരുടെ വിശ്വാസത്തെക്കൂടി ഇല്ലാതാക്കുവാനല്ലേ?(Acts: 13:8) പതോസിന്റെ അടുക്കൽ പണവുമായിവന്ന ശിമോന്റെ ലക്ഷ്യം പരിശുദ്ധാ ത്മാവിനെ വിലെക്ക് വാങ്ങി മഹൻ ആകുകയെന്നതായിരുന്നില്ലേ (Acts 8:19) അങ്ങനെ ധിക്കാരികളുടെ പെരുപ്പം ഇന്ന് എവിടെയും ദോഷം വിളയിക്കുന്ന്.

5. ദിയോത്രെഫേസ് തന്റെ അഭിപ്രായത്തെ അംഗീകരിക്കാത്തവരെ വിരോധിക്കുന്നു.( He forbids those who desire to do so …..) അനേകം പരാമർത്ഥികൾ ഹൃദയവേദ നോയോട് കഴിയുന്നൊരു കാലമാണിത്. ആയുസ്സും ആരോഗ്യവും ധനവും എല്ലാം ചെലവഴിച്ചു വളർത്തിയെടുത്ത പ്രസ്ഥാനങ്ങളിൽ നുഴഞ്ഞുകയറിയ ദിയോത്രെഫേസുമാർ കാടുവെട്ടിയവന്റെ കൈകൾ വെട്ടി നീതിയും ന്യായവും വലിച്ചെറിഞ്ഞു അർഹതയുള്ളവരെ വിരോധിക്കുന്നതു കാണുമ്പൊൾ സമാധാനിക്കുന്നതു ദൈവത്തിന്റെ പ്രിയ പുരുഷനായ യോഹന്നാനും ഇതുതന്നെയായിരുന്നല്ലോ അനുഭ വം എന്ന് ചിന്തിക്കുമ്പോഴാണ്.

6. ഇഷ്ടമില്ലാത്തവരെയെല്ലാം പുറത്താക്കുന്നു ( Puts them out …….) സ്വയം പുറത്തുപോയവരും പുറത്താക്കപ്പെട്ടവരുമായ ഒരു വലിയ പുരുക്ഷാരം നമുക്ക് ചുറ്റുമുണ്ട്. രണ്ടുകൂട്ടത്തിലും നീതിക്കുവേണ്ടി നിന്ന് മുറിവേറ്റവരുണ്ട്. എന്നാൽ ധിക്കാരിയും അനാത്മീകനും അകത്തു, അമരത്തു തന്നെ. താമസ്സമെന്യേ അധികാരിയും ഉടമസ്ഥനുമായി യജമാനൻ അകത്തു വന്നു പലരുടേയും മുഖം നോക്കാതെ മുഖത്തു നോക്കി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് “സ്നേഹിതാ നീ എങ്ങനെ അകത്തു വന്നു” അതുവരെ മടുത്തുപോകാതെ നീതിക്കുവേണ്ടി നിൽക്കുക.

ഇങ്ങനെയുള്ളവരെ ഒഴിഞ്ഞിരിക്കുക. ഇവർ വയ്ക്കുന്ന “അടിവില്ലിൽ” നാം പതിക്കരുതേ! സ്വയം പുകഴ്ത്തി മറ്റുള്ളവനെ പരിഹസിക്കുന്ന ഒരു പരീശനാകാതെ അനുതപിക്കുന്ന ഒരു ചുങ്കക്കാരനെ അത്രെ ദൈവം അംഗീകരിക്കുന്നുള്ളു.

പാസ്റ്റർ ജോൺസൺ സഖറിയാ,ഡാളസ്‌