ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിൽ ഇടവക ദിനാചരണം

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

25 August 2022

ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറാന ദേവാലയത്തിൽ ഇടവക ദിനാചരണം

ന്യൂയോർക്ക് : ലോങ് ഐലൻഡ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ ഇടവകയുടെ പത്താം വാര്ഷികത്തോടനുബന്ധിച്ചു ഇടവക ദിനം ആഘോഷിക്കുന്നു. ഓഗസ്റ്റ് 27 ശനിയാഴ്ച 9 മണിക്ക് ദിവ്യബലിയോടു കൂടി ഇടവക ദിനാഘോഷത്തിന് തുടക്കം കുറിക്കും. ദൈനംദിന തിരക്കുകളില്‍ നിന്നും മാറി ഇടവകാംഗങ്ങള്‍ ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം കൂട്ടായ്‌മയിൽ ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കുവാൻ പള്ളിയങ്കണത്തിൽ വിവിധ മിനിസ്ട്രികളുടെയും സി. സി. ഡി. യുടെയും മേൽനോട്ടത്തിൽ കാർണിവലും, മറ്റു വിനോദ പരിപാടികളും സജ്ജീകരിച്ചിരിക്കുന്നു. ഇടവകാംഗങ്ങള്‍ പാരമ്പര്യ ഭക്ഷണം ആയ പിടിയും കോഴിയും പള്ളിയങ്കണത്തിൽ തന്നെ ഉണ്ടാക്കുകയും ആസ്വദിക്കുകയും ചെയ്യും. വൈകുന്നേരം ഇടവകയിലെ സ്ത്രീകളുടെ മെഗാ മാർഗം കളിയും ലോങ്ങ് ഐലൻഡ് താളലയത്തിന്റെ ശിങ്കാരി മേളവും ഉണ്ടായിരിക്കുന്നതാണ്.

ഇടവക ദിനം ആഘോഷപ്രദമാക്കുവാൻ ഇടവക വികാരി ഫാ. ജോസ് തറക്കൽ, കൈക്കാരന്മാരായ ജോസ് കോരക്കുടിലിൽ, ബാബു തൊഴുത്തുങ്കൽ, സജി ഒരപ്പാങ്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി എബ്രാഹം തേർവാലകട്ടേൽ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നു. പാരമ്പര്യ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഈ കൂട്ടായ്മ ഇടവകാംഗങ്ങൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും.

– അനൂപ് മുകളേൽ (പി.ർ.ഓ.)