പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണംനൽകുന്നു

sponsored advertisements

sponsored advertisements

sponsored advertisements


20 September 2022

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണംനൽകുന്നു

ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണംനൽകുന്നു.

സെപ്തംബര് 25 ഞായറാഴ്ച 4 മണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോൿസ് പള്ളി അങ്കണത്തിൽ (110 Schoolhouse Road, Levittown, NY 11756) എത്തുന്ന പരിശുദ്ധ ബാവായെ ഇടവകമെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വൈദികരും ജനങ്ങളും ചേര്ന്ന് സ്വീകരിക്കുകയും സ്വീകരണ ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുകയും ചെയ്യുന്നതാണ് . തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാപ്രതിനിധികളും ഇതര സഭാമേലധ്യക്ഷന്മാരും മറ്റുവിശിഷ്ടാതിഥികളും പരിശുദ്ധബാവായ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതാണ്.

പരിശുദ്ധ ബാവാ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നതാണ്. പൊതുസമ്മേളനത്തിനു ശേഷം എല്ലാവര്ക്കും സ്നേഹസദ്യയും ഉണ്ടായിരിക്കും.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിൽ അമേരിക്ക യിലും ക്യാനഡയിലു മുള്ള ഇടവകളിലെ വൈദികരും ജനങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.

ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള ഭദ്രാസന കൗൺസിൽ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം. ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

News by:  Oommen Kappil