വർഗീസ് ഫിലിപ്പിന്റെ ഭൗതികശരീരം വർഗീസിന്റെ ബന്ധുമിത്രാദികൾ ഏറ്റുവാങ്ങി

sponsored advertisements

sponsored advertisements

sponsored advertisements

23 September 2022

വർഗീസ് ഫിലിപ്പിന്റെ ഭൗതികശരീരം വർഗീസിന്റെ ബന്ധുമിത്രാദികൾ ഏറ്റുവാങ്ങി

ഷിക്കാഗോ: ഈ കഴിഞ്ഞ സെപ്തംബർ 10-ാം തീയതി ഷിക്കാഗോയിലെ നോർത്ത് സബേർബിൽ വെച്ച് ആകസ്മികമായി മരണപ്പെട്ട വർഗീസ് ഫിലിപ്പിന്റെ ഭൗതികശരീരം തിരുവനന്തപുരത്തുള്ള വർഗീസിന്റെ ബന്ധുമിത്രാദികൾ ഏറ്റുവാങ്ങി.
ഷിക്കാഗോയിലെ സാമൂഹിക പ്രവർത്തകരായ പീറ്റർ കുളങ്ങരയും ജോസ് മണക്കാട്ടും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കാര ശുശ്രൂഷകൾക്കായി നാട്ടിലെത്തിച്ചത്. ഷിക്കാഗോ സോഷ്യൽ ക്ലബ്ബും സമൂഹത്തിലെ നല്ലവരായ കുറച്ച്‌പേരുടെയും സാമ്പത്തിക സഹായത്തോടു കൂടിയാണ് ഇതിന്റെ നടപടിക ക്രമങ്ങൾ നടത്തിയത്.ഈ കാരുണ്യ പ്രവർത്തനം ചെയ്തതിൽ ഷിക്കാഗോ മലയാളി സമൂഹം ഒന്നടങ്കം പീറ്റർ കുളങ്ങരയ്ക്ക് നന്ദി രേഖപ്പെടുത്തി.

ഫാ.ജോസഫ് സി.എം.ഐ., പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കളം, ടോമി ഇടത്തില്‍, രാജു പീറ്റര്‍