അവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

sponsored advertisements

sponsored advertisements

sponsored advertisements

19 February 2023

അവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് വാലൻഡൻസ് ഡേയിൽ ഇടവകയിലെ മാതാപിതാക്കൾക്കായി “സുന്ദരി നീയും സുന്ദരൻ ഞാനും’ എന്ന പേരിൽ അവിസ്മരണീയമായ “സ്നേഹരാവ്” ഒരുക്കി.ഫെബ്രുവരി 18 ശനിയാഴ്ച 5.30 pm മുതൽ 11 pm വരെ പ്രത്യേകമായി യുവജനങ്ങൾ ക്രമീകരിച്ച റോയൽ ആൽബർട്ട് പാലസിൽ വെച്ച് വ്യത്യസ്ഥവും പുതുമയാർന്ന പരിപാടികളോട് കൂടെ പരുപാടി സംഘടിപ്പിച്ചു.’യൂത്ത് മിനിസ്ട്രി എക്സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ ഒരുക്കി.യുവജനങ്ങൾ മാതാപിതാക്കൾക്ക് ഒരുക്കുന്ന ഈ അനുഗ്രഹീതരാവ് മാതാപിതാക്കൾ നിറമനസ്സോടെ ഏറ്റെടുത്തു.കഴിഞ്ഞു.ഏറെ പുതുമകൾ നിറച്ച് വാലൻറയിൻസ് ഡേ മാതാപിതാക്കൾക്കായി ഒരുക്കിയ യുവജനങ്ങളെ മാതാപിതാക്കൾ പ്രത്യേകം നന്ദിയർപ്പിച്ചു.