മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഫാമിലി ക്വിസ്: ഫൈനൽ ഒക്ടോബർ 2ന്

sponsored advertisements

sponsored advertisements

sponsored advertisements

1 October 2022

മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ഫാമിലി ക്വിസ്: ഫൈനൽ ഒക്ടോബർ 2ന്

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചു ക്‌നാനായ റീജിയണൽ ചെറുപുഷ്പ മിഷൻലീഗും ടീൻസ് മിനിസ്ട്രിയും ചേർന്ന് സംഘടിപ്പിക്കുന്ന “അമോറിസ് ലെറ്റീഷ” ഫാമിലി ക്വിസ് മത്സരത്തിന്റെ ഫൈനൽ ഒക്ടോബർ രണ്ട് ഞായറാഴ്ച നടക്കും. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾ ഉൾപ്പെടുന്ന കുടുംബങ്ങളാണ് ആദ്യ ഘട്ടത്തിലെ മത്സരത്തിൽ പങ്കെടുത്തത്. സെപ്റ്റംബർ 11ന് നടന്ന ആദ്യ ഘട്ടത്തിൽ വിവിധ ഫൊറോനകളിൽ നിന്നും വിജയികളായ പന്ത്രണ്ട് കുടുംബങ്ങളാണ് ഫൈനലിൽ മത്സരിക്കുക.

ഇസബെൽ വേലികെട്ടേൽ സാൻ ഹൊസെ, നൈസാ വില്ലൂത്തറ ലോസ് ആഞ്ചലസ്‌, ഹന്നാ മൂന്നുപറയിൽ, സാൻ അന്തോണിയോ, ജൂഡ് ചേത്തലിൽ ഹൂസ്റ്റൺ, ഇസബെല്ലാ കുഴിമ്പറമ്പിൽ സാൻ അന്തോണിയോ, ജെയിംസ് കുന്നശ്ശേരി ചിക്കാഗോ, മേഘൻ മംഗലത്തേട്ട് ഡിട്രോയിറ്റ്, ജെവിൻ പഴയമ്പള്ളി താമ്പാ, ജെസീക്ക മുശാരിപ്പറമ്പിൽ താമ്പാ, ബെറ്റ്സി കിഴക്കേപ്പുറം ന്യൂ ജേഴ്‌സി, ഏവ പാട്ടാറുകുഴി ന്യൂ ജേഴ്‌സി, ബ്രെയിൻ വിലങ്ങാട്ടുശ്ശേരിൽ ഫിലാഡൽഫിയ എന്നിവരുടെ കുടുംബങ്ങളാണ് ഫൈനലിൽ പ്രവേശിച്ചത്.
വിജയികൾക്ക് മേരിക്കുട്ടി മാന്തുരുത്തിൽ ചിക്കാഗോ മെമ്മോറിയൽ ക്യാഷ് അവാർഡുകൾ നൽകും.