ചിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വന്‍ഷന്‍ നടത്തുന്നു (ജോഷി വള്ളിക്കളം)

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements


7 November 2022

ചിക്കാഗോ മലയാളി അസോസിയേഷന്‍ കണ്‍വന്‍ഷന്‍ നടത്തുന്നു (ജോഷി വള്ളിക്കളം)

ജോഷി വള്ളിക്കളം

ചിക്കാഗോ: നോര്‍ത്തമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്‍ ജന്മമെടുത്തിട്ട് 50 വര്‍ഷമായതിന്‍റെ ഭാഗമായി വിപുലമായ രീതിയില്‍ 2023 ജൂണ്‍ 23-ന് ശനിയാഴ്ച കണ്‍വന്‍ഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.
കണ്‍വന്‍ഷന്‍ ചെയര്‍മാനായി ലെജി പട്ടരുമഠത്തെ തെരഞ്ഞെടുത്തു. സുവനീര്‍ ചീഫ് എഡിറ്റര്‍ – അനില്‍ ശ്രീനിവാസന്‍. ഫിനാന്‍ഷ്യല്‍ ചെയര്‍മാന്‍ – ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കോ-ചെയര്‍പേഴ്സണ്‍ – ഷൈനി തോമസ്, കണ്‍വന്‍ഷന്‍ സെക്രട്ടറി – ഡോ. സിബിള്‍ ഫിലിപ്, കണ്‍വന്‍ഷന്‍ ട്രഷറര്‍ – വിവീഷ് ജേക്കബ് എന്നിവരെയും തെരഞ്ഞെടുത്തു. കണ്‍വന്‍ഷന്‍റെ ഭാഗമായി അന്നേദിവസം ഡിബേറ്റ്, വിവിധ മീറ്റിംഗ്, ബിസിനസ് മീറ്റിംഗ്, ചര്‍ച്ചാ ക്ലാസുകള്‍, ഡിന്നര്‍, പ്രൊഫഷണല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കും.
അസോസിയേഷന്‍ 250-ലധികം പേജുള്ള ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നതുമാണ്. പ്രസ്തുത സുവനീറില്‍ അസോസിയേഷന്‍റെ ആദ്യകാല വിവരങ്ങള്‍, ജനറല്‍ ഇന്‍ഫര്‍മേഷന്‍, നാഷണല്‍ അസോസിയേഷന്‍, അമേരിക്കയിലെ മറ്റു ലോക്കല്‍ സംഘടനകളുടെ ഇന്‍ഫര്‍മേഷന്‍, കഥാസാരം, മറ്റു വിവരങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു സുവനീര്‍ പുറത്തിറക്കുന്നതിനുള്ള ശ്രമമാണു നടത്തുന്നത്.
ചിക്കാഗോ മലയാളി അസോസിയേഷന്‍റെ കണ്‍വന്‍ഷനു വേണ്ട എല്ലാ സഹകരണവും എല്ലാവരില്‍നിന്നും ലഭിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

Legi Pattarumadathil ( Chairman)
Anilal Sreenivasan ( Souvenior Chief Editor)
Johnson Kannookaden ( Financial Chairman )
Vivish Jacob (Convention Treasurer)
Shiny Thomas ( Financial Co Chair )
Dr. Sibil Philip (Convention Secretary)