കോട്ടയം ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് തിരി തെളിയുന്നു

sponsored advertisements

sponsored advertisements

sponsored advertisements

17 December 2022

കോട്ടയം ക്ലബ് ഓഫ് ചിക്കാഗോയ്ക്ക് തിരി തെളിയുന്നു

1980-1990 കാലഘട്ടത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജനിച്ച് അമേരിക്കയിലെ ചിക്കാഗോയിലേക്ക് കുടിയേറി ജീവിതം ആരംഭിച്ച അറുപതിലധികം യുവജന കുടുംബങ്ങൾ ഒത്തുചേർന്ന് “കോട്ടയം ക്ലബ് ഓഫ് ചിക്കാഗോ” എന്ന പേരിൽ പുതിയ ക്ലബ്ബിന് രൂപം നൽകുന്നു.

ഡിസംബർ 18ന് വൈകുന്നേരം 7 മണിക്ക് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെൻട്രൽ വച്ച് ചേരുന്ന ചടങ്ങിൽ
പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോ ക്ലബ്ബ് ഉദ്ഘാടനം ചെയ്യുന്നതാണ്.

ക്ലബ്ബിന്റെ ഭാരവാഹികൾ
പ്രസിഡൻറ് – ഡിബിൻ വിലങ്ങുകല്ലേൽ, വൈസ് പ്രസിഡൻറ് – ജിനേഷ് ഇലക്കാട്ട് ,
സെക്രട്ടറി – നിഖിൽ തേക്കിലകാട്ടിൽ ,
ജോയിൻ സെക്രട്ടറി – അമൽ വെള്ളാപ്പിള്ളിൽ
ട്രഷറർ – ടിനു പറഞ്ഞാട്ട്
എന്നിവർ ആണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ക്രിസ്മസ് കരോളും മറ്റ് വിവിധ കലാപരിപാടികളും നടത്തപ്പെടും.
കലാ, കായിക രംഗങ്ങളിൽ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൽ യുവജനങ്ങൾക്കായി വിവിധ പരുപാടികൾ വരും നാളുകളിൽ ഉണ്ടാകും എന്ന് ക്ലബ്‌ എക്സിക്യൂട്ടീവ്സ് അറിയിച്ചു.

DIBIN VILANGUKALLEL
GINESH ELACKATTU
NIKHIL THEKKILAKATTIL
AMAL VELLAPPILLIL
TINU PARANJATTU