Chicago
CHICAGO, US
-12°C

സാന്‍ഹൊസെ സെ. മേരീസ് ഫൊറോനയുടെ പത്താം വാര്‍ഷികസമാപനം

sponsored advertisements

sponsored advertisements

sponsored advertisements

28 November 2022

സാന്‍ഹൊസെ സെ. മേരീസ് ഫൊറോനയുടെ പത്താം വാര്‍ഷികസമാപനം

വിവിന്‍ ഓണശേരില്‍
സാന്‍ഹൊസെ: സെ. മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ അഭിമാനപൂര്‍വം, തനിമയില്‍, ഐക്യത്തില്‍ എന്ന മുദ്രാവാക്യത്തില്‍ ക്നാനായ റീജണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ ഭദ്രദീപം കൊളുത്തി ആരംഭിച്ച പത്താമത് വര്‍ഷത്തിന്‍റെ ജൂബിലി സമാപന സമ്മേളനം നവംബര്‍ 19, 20 തീയതികളില്‍ നടന്നു.
നവംബര്‍ 19-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, സാന്‍ഹൊസെ രൂപതാ ബിഷപ് മാര്‍ ഓസ്കര്‍ കാന്‍തു, ക്നാനായ റീജണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സാന്‍ഹൊസെ പ്രഥമ ഇടവകവികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കു വേണ്ടി ഇംഗ്ലീഷ് കുര്‍ബാനയും തുടര്‍ന്ന് യുവജനങ്ങളുമായി യോഗവും തുടര്‍ന്ന് കലാപരിപാടികളും നടത്തി.
നവംബര്‍ 20-ന് ഞായറാഴ്ച രാവിലെ 10-ന് ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തപ്പെട്ടു. തുടര്‍ന്നു നടന്ന സമാപനസമ്മേളനം പിതാവ് ഉദ്ഘാടനം ചെയ്തു. മോണ്‍. തോമസ് മുളവനാല്‍, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍, ഫിനാന്‍സ് ചെയര്‍ രാജു ചെമ്മാച്ചേരില്‍, കെസിസിഎന്‍സി പ്രസിഡണ്ട് ഷീബ പുറയംപള്ളില്‍, മിനിസ്ട്രിസ് പ്രതിനിധിയായി മിഷന്‍ലീഗ് പ്രസിഡണ്ട് ആശിഷ് മാവേലില്‍, ട്രസ്റ്റി ജോബിന്‍ കുന്നശ്ശേരില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
കഴിഞ്ഞവര്‍ഷം ദൈവാലയ ട്രസ്റ്റിമാരായി പ്രവര്‍ത്തിച്ച കൈക്കാരെയും അക്കൗണ്ടന്‍റിനെയും ഫിനാന്‍സ് ചെയര്‍മാനെയും ക്നാനായക്കാര്‍ക്ക് ലഭിച്ച എഴുപത്തിരണ്ടര രാജപദവികളില്‍ ഒന്നായ തലപ്പാവ് നല്കി ആദരിച്ചു. ഫാ. സജി പിണര്‍ക്കയില്‍ സ്വാഗതവും ജൂബിലി കണ്‍വീനര്‍ ജാക്സണ്‍ പുറയംപള്ളിയില്‍ നന്ദിയും, വിവിന്‍ ഓണശ്ശേരില്‍ എംസിയുമായ സമാപനസമ്മേളനത്തിന് കൈക്കാരായ ജോസ് വല്യപറമ്പില്‍, ജോയി തട്ടയത്ത്, മാത്യു തുരുത്തേപീടികയില്‍, മറ്റ് ജൂബിലി കമ്മിറ്റി മെംബര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി.