തോമസ് ഡിക്രൂസ്
ചിക്കാഗോ: ഗ്ലോബൽ അസോസിയേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യാ ഒറിജിൻ (ഗോപിയോ) ചിക്കാഗോ ചാപ്റ്ററിന്റെ പ്രത്യേക യോഗത്തിൽ ഇന്റർനാഷണൽ പ്രസിഡന്റ് ശ്രീ സണ്ണി കുലത്താക്കലിന് സ്വീകരണം നൽകി. ശനിയാഴ്ച ഷാംബർഗ് ഗെയ്‌ലോഡ് ഹോട്ടലിൽ വച്ച് നടന്ന യോഗത്തിൽ ഗോപിയോ ചിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ശ്രീമതി വന്ദന ജിൻഗാൾ, വൈസ് പ്രസിഡന്റ് മാത്യു ദാനിയെൽ, ഇന്റർനാഷണൽ ട്രെഷറർ സോഹൻ ജോഷി തുടങ്ങിയവർ പ്രസംഗിച്ചു. അന്തർദേശീയ തലത്തിൽ ഇന്ത്യൻ വംശജരെ കോർത്തിണക്കി സംഘടന നടത്തുന്ന വിപുലമായ സാമൂഹിക പ്രവർത്തനങ്ങൾ പ്രസിഡന്റ് സണ്ണി കുലത്താക്കൽ
വിശിദീകരിച്ചു. 2023 പ്രവർത്തന വർഷത്തേക്കുള്ള ചിക്കാഗോ ചാപ്റ്ററിന്റെ കർമ്മപരിപാടികൾ പ്രസിഡന്റ് വന്ദന ജിംഗാൾ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതവും ട്രെഷറർ സോഹൻ ജോഷി നന്ദി പ്രസംഗവും നടത്തി. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.
ഗോപിയോയുടെ അന്തർ ദേശീയ കൺവെൻഷൻ 2023 ജൂൺ 2,3 തീയതികളിൽ ബംഗളുരുവിൽ നടക്കും.