ലോങ്ങ് ഐലൻഡ് യൂണിയൻ ഡെയ്ലിൽ രക്ത ദാന ശ്രമം

sponsored advertisements

sponsored advertisements

sponsored advertisements

10 August 2022

ലോങ്ങ് ഐലൻഡ് യൂണിയൻ ഡെയ്ലിൽ രക്ത ദാന ശ്രമം

വഷളായിക്കൊണ്ടിരിക്കുന്ന രക്തക്ഷാമത്തിനു സഹായഹസ്തങ്ങളുമായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐ നാ നി), ന്യൂ യോർക്ക് സെനറ്റർ കെവിൻ തോമസിന്റെയും ന്യൂ യോർക്കിലെ ജീവകാരുണ്യ സംഘടനയായ ECHO, ലോങ്ങ് ഐലൻഡ് വോളന്റിയർ സെന്റർ, സെവൻത് ബെറ്റാലിയൻ ചീഫ്സ് കൗൺസിൽ, ന്യൂ യോർക്ക് ബ്ലഡ് സെന്റർ എന്നീ സന്നദ്ധ ഉദ്യമങ്ങളുടെയും പാങ്കോടുകൂടെ ബ്ലഡ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് 23 ചൊവ്വാഴ്ച രണ്ടു മുതൽ എട്ടു മണി വരെ യൂണിയൻ ഡെയ്ലിലെ യൂണിയൻ ഡെയ്ൽ ഫയർ ഡിപ്പാർട്മെന്റിൽ (154 Uniondale Avenue) ആണ് ഈ ഉദ്യമം സംഘടിപ്പിച്ചിട്ടുള്ളത്. ന്യൂ യോർക്ക് പ്രദേശം നേരിട്ട ചൂട് തരംഗവും സമ്മർ യാത്രകളും വർധിച്ചുവരുന്ന കോവിഡ് കേസുകളും മൂലം രക്തദാനം സാരമായി കുറഞ്ഞിട്ടുണ്ട്. ക്യാൻസർ രോഗികൾക്കും ഓപ്പറേഷന് വിധേയർ ആകുന്നവർക്കും അപകടങ്ങളിൽ പെട്ട് രക്തം ആവശ്യമായി വരുന്നവർക്കും ജീവ രക്ഷയ്ക്ക് വേണ്ട രക്ത ലഭ്യത കുറഞ്ഞ അവസ്ഥയിൽ ന്യൂ യോർക്ക് ബ്ലഡ് സെന്റർ ബ്ലഡ് എമെർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പൈന്റ് രക്തം മൂന്നു പേരുടെ രക്ഷയ്ക്ക് കാരണം ആകും. ആരോഗ്യമുള്ളവർ രക്തം ദാനം ചെയ്യുന്നത് സുരക്ഷിതം ആണെന്നും ഓരോ പ്രാവശ്യവും പുതിയ സൂചി ഉപയോഗിക്കുന്നത് കൊണ്ട് അതുവഴി രോഗം പിടിപെടുന്നതിനു ഒട്ടും സാധ്യതയില്ലെന്നും ആണ് ന്യൂ യോർക്ക് ബ്ലഡ് സെന്റർ പറയുന്നത്. രക്ത ദാനം ചെയ്യുന്നവർക്ക് എട്ട് ആഴ്ചയ്ക്കുശേഷം വീണ്ടും ദാനം ചെയ്യാവുന്നതാണ്.
മറ്റു ജീവൻ രക്ഷിക്കുവാൻ രക്തദാനം ചെയ്യാൻ തയ്യാറുള്ളവർ 1-800-933-BLOOD -ൽ വിളിച്ചോ https://donate.nybc.org/donor/schedules/drive_schedule/307166 എന്ന ലിങ്കിലോ അപ്പോയ്ന്റ്മെന്റ് എടുക്കാം.

പോൾ ഡി പനയ്ക്കൽ
347 330 0783