ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ കേരളദിനാഘോഷങ്ങൾ നവംബര്‍ 6-ന്, സോന നായര്‍ മുഖ്യ അതിഥി (ജോര്‍ജ്ജ് ഓലിക്കല്‍)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements


5 November 2022

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്‍റെ കേരളദിനാഘോഷങ്ങൾ നവംബര്‍ 6-ന്, സോന നായര്‍ മുഖ്യ അതിഥി (ജോര്‍ജ്ജ് ഓലിക്കല്‍)

ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 66ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 6 ഞായറാഴ്ച വൈകുന്നരം 4:30 മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ, യുണിറ്റ് 1) 19115 ല്‍ വച്ച് ആഘോഷപുര്‍വ്വം കൊണ്‍ടാടുന്നു.

ഞായറാഴ്ച വൈകുന്നരം 4:30 ന് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ പ്രശസ്ത സിനിമ താരം സോന നായര്‍ മുഖ്യ അതിഥിയാകും.
ഫിലാഡല്‍ഫിയായിലെ സാമുഹിക, സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്‍ടായിരിക്കും.

സമ്മേളനത്തില്‍വച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമെരുക്കാന്‍ കാലം ചെയ്ത മാര്‍ ക്രിസ്തേസ്വം തിരുമേനിയുടെ നേതൃത്വത്തില്‍ തിരുവല്ല വൈ.എം.സി.എയും ചേര്‍ന്ന് തുടങ്ങിവച്ച വികാസ് സ്കൂള്‍ പദ്ധതിയുടെ പുര്‍ത്തികരണത്തിനായി ട്രൈസ്സ്റ്റേറ്റ് അംഗംങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക തിരുവല്ല വൈ.എം.സി.എ പ്രതിനിധിക്ക് കൈമാറി ഈ വര്‍ഷത്തെ കേരള ദിനാഘോഷങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സാജന്‍ വറുഗീസ് പറഞ്ഞു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ നേതൃത്വത്തില്‍, ആഘോഷകമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ഓലിക്കല്‍, റോണി വറുഗീസ,് (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), വിന്‍സന്‍റ് ഇമ്മാനുവല്‍, ജോബി ജോര്‍ജ്ജ,് അലക്സ് തോമസ് സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, , രാജന്‍ സാമുവല്‍, സുധ കര്‍ത്ത, സുരേഷ് നായര്‍, എന്നിവരും അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു.