ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക മിനിസ്ട്രി വനിതാദിനം ആഘോഷിച്ചു

sponsored advertisements

sponsored advertisements

sponsored advertisements

14 March 2023

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക മിനിസ്ട്രി വനിതാദിനം ആഘോഷിച്ചു

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനം ഏറെ വ്യത്യസ്ഥമായി ആഘോഷിച്ചു.ഇടവകയിലെ’ എല്ലാം വനിതകളും അന്നേ ദിവസം സ്ത്രീകളിൽ അനുഗ്രഹീതയായ പരി.അമ്മയ്ക്ക് പുഷ്പകീരീടം നിർമ്മിച്ച് കാഴ്ചയായി സമർപ്പിച്ചു.തുടർന്ന് കൃതജ്ഞതാബലി അർപ്പണം നടത്തപ്പെട്ടു.സ്ത്രീയേ എന്തിന് നീ കരയുന്നു എന്ന യേശുവിന്റെ ഉത്ഥാനത്തിന് ശേഷമുള്ള ആദ്യ ചോദ്യം നാം ഓർമ്മയിൽ സൂക്ഷിക്കണമെന്നും ഞങ്ങളുടെ കർത്താവിനെ എടുത്തു കൊണ്ടുപോയി എന്ന സങ്കടകാരണം നമ്മളിലൂടെ നഷ്ടപ്പെട്ട ക്രിസ്തുവിനെ തിരിച്ച് നൽകി കണ്ണിർ ഒപ്പാനാകണംഎന്ന് വികാരി ഫാ.ബീൻസ് ചേത്തലിൽ വനിതാദിനസന്ദേശത്തിൽ പറഞ്ഞു.തുടർന്ന് ഏറ്റവും കൂടുതൽ പെൺകുട്ടികളെ പ്രസവിച്ച കളപ്പുരകുന്നുംപുറം മറിയത്തെ പ്രത്യേകം ആദരിക്കുകയും.അന്നേദിവസം എത്തിച്ചേർന്ന എല്ലാം വനിതകൾക്കും ആദരവ് സൂചനയായി പുഷ്പങ്ങൾ നൽകി.എല്ലാവർക്കും അന്നേ ദിവസം സ്നേഹവിരുന്നും നൽകി ഇടവകയുടെ പഞ്ചവത്സരദിനത്തിലെ വനിതാദിനാഘോഷങ്ങൾ സമാപിച്ചു.