ഐനാനിയുടെ നവ നേതൃത്വം ഉദ്ഘാടനത്തിനൊരുങ്ങുന്നു (പോൾ ഡി പനയ്ക്കൽ)

sponsored advertisements

stevencrifase

sponsored advertisements

sponsored advertisements

2 January 2023

ഐനാനിയുടെ നവ നേതൃത്വം ഉദ്ഘാടനത്തിനൊരുങ്ങുന്നു (പോൾ ഡി പനയ്ക്കൽ)

രണ്ടായിരത്തിനാലിൽ സ്ഥാപിക്കപ്പെട്ടതിനു ശേഷം അമേരിക്കയിലെത്തിയ ഇന്ത്യൻ നഴ്സുമാരുടെ സംഘടനയെന്ന നിലയിലും ന്യൂ യോർക്ക് സംസ്ഥാനത്തെ ഇന്ത്യൻ നഴ്സുമാരുടെ പ്രാതിനിധിക സ്വരം എന്ന നിലയിലും തനതായ നൂതന സാമൂഹിക-പ്രൊഫഷണൽ പാതകൾ വികസിപ്പിച്ചുകൊണ്ടിരിക്കു കയായിരുന്നു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി). നിലവിൽ ആരോഗ്യരംഗത് ഉള്ളവർക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴികളും സെർട്ടിഫികേഷന് ആവശ്യമായ തുടർവിദ്യാഭ്യാസ ക്രെഡിറ്റുകളും വ്യാപകം ആക്കുന്നതോടൊപ്പം നഴ്സിംഗ് രംഗത്തേക്ക് സ്കോളർഷിപ്പും ട്യൂഷൻ ഇളവു വഴി കൂടുതൽ പേരെ ആകര്ഷിക്കത്തക്കവിധം വഴികൾ ഒരുക്കിയിരുന്നു ആദ്യ കാലങ്ങളിൽ. പിന്നീട് സമുദായതിന്റെയും സമൂഹത്തിന്റെയും ആരോഗ്യ ഉന്നമനവും ക്ഷേമവും ലക്ഷ്യം വച്ച് ആരോഗ്യശില്പശാലകളും സെമിനാറുകളും ഹെൽത്ഫയറുകളും സംഘടിപ്പിച്ചു. പൊതുക്ഷേമ പദ്ധതികളുടെ പ്രയോജനം എത്താത്ത വ്യക്തികളും കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളിൽ വൈറ്റൽ സൈൻസ് മുതൽ രക്ത പരിശോധന, മാമ്മോഗ്രാം എന്നിവ ഒരുക്കുക വഴി ആവശ്യമായ സേവനങ്ങൾ നൽകുവാൻ ഹെൽത്ഫെയ്ർ ഉപകാരപ്രദമായി.
അമേരിക്കൻ മലയാളികൾക്കഭിമാനമായി മാറിയ റോക്ലാൻഡ് ലെജിസ്ലേറ്റർ കൗണ്ടി വൈസ് ചെയർ വുമൻ ഡോ. ആനി പോൾ ആയിരുന്നു ഫൗണ്ടിങ് പ്രസിഡന്റ്. അവർ പാകിയ ശക്തമായ അടിത്തറയിലും അതിനുമുകളിൽ കെട്ടിപ്പടുത്ത സംഘടനാരൂപത്തിലും അതിനുശേഷം വന്ന പ്രെസിഡന്റുമാർ തങ്ങളുടേതായ വ്യക്തിമുദ്രകൾ നിറഞ്ഞ സംസ്ഥാപനങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ശോശാമ്മ ആൻഡ്രൂസ്, ഉഷ ജോർജ്, പ്രമുഖ സാമൂഹിക പ്രവർത്തകയായ മേരി ഫിലിപ്, താര ഷാജൻ, ഡോ. അന്നാ ജോർജ് എന്നിവർ ഐനാനിയെ ഒരു പ്രൊഫഷണൽ നഴ്സിംഗ് സ്ഥാപനമെന്ന നിലയിൽ പുതിയ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയായിരുന്നു. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ മുതൽ ന്യൂ യോർക്ക് സിറ്റി മേയറുടെയും ഗവർണ്ണർ കാത്തി ഹോക്കുളിന്റെയും അഭിനന്ദനവും അംഗീകാരവും ഐനാനിയെ തേടി വന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ അമേരിക്ക കണ്ട ഏഷ്യക്കാരോടുള്ള സ്പർധയ്ക്കും ബന്ധപ്പെട്ട അക്രമസംഭവങ്ങൾക്കും എതിരെ സമൂഹത്തിൽ ഇറങ്ങിയിരിക്കു കയാണ് ഐനാനി ഇപ്പോൾ.
2023 – 2024 പ്രവർത്തന വർഷങ്ങൾ കൂടുതൽ വ്യാപകമായ പ്രൊഫഷണൽ സേവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഐനാനി പുതിയ നേതൃസമിതിയെ ഇൻസ്റ്റാൾ ചെയ്യുവാനുള്ള തെയ്യാറെടുപ്പിൽ ആണ്. ഒക്റ്റോബറിൽ നടന്ന തെരുഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ഡോ. അന്നാ ജോർജ് വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ഡോ. ഷൈലാ റോഷിൻ, സെക്രെട്ടറി ആൽഫി സൺഡ്രൂപ്, ജോയിന്റ് സെക്രെട്ടറി ഡോ. ജെസ്സി കുരിയൻ, ട്രെഷറർ ജയാ തോമസ്, ജോയിന്റ് ട്രെഷറർ ഏലിയാമ്മ അപ്പുക്കുട്ടൻ എന്നിവർ ആണ് മറ്റു എക്സിക്കുട്ടീവ് സമിതി അംഗങ്ങൾ.
മോലോയ് യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് പ്രൊഫെസ്സറും നോർത്തവെൽ ഹെൽത്തിൽ നേഴ്സ് പ്രാക്ടീഷണറും ആണ് പ്രസിഡന്റ് അന്നാ ജോർജ് പി എച് ഡി, എപിആർഎൻ, ആർഎൻ, എഫ്എൻപി-സി. കഴിഞ്ഞ രണ്ടുവര്ഷക്കാലം ഐനാനിയുടെ പ്രെസിഡന്റായി സർവ്വതോമുഖമായ നേതൃപാടവം പ്രദർശിപ്പിച്ചയാൾ ആണ്. ജോലിസ്ഥലത്തു വഹിക്കുന്ന പങ്കു കൂടാതെ നഴ്സിംഗ് രംഗത്തുള്ളവർക്ക് ഏതെല്ലാം വിധത്തിൽ മറ്റുള്ളവർക്കും സമൂഹത്തിനും നന്മയുടെ കാര്യങ്ങൾ എത്തിക്കാം എന്ന് ഐനാനിയിലൂടെ അവർ വ്യക്തമാക്കി. അവർ പഠിച്ച ന്യൂ ഡൽഹിയിലും കേരളത്തിലുമുള്ള കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പ്രേസേന്റ്റേഷനുകൾ നടത്തി നഴ്സിങ്ങിന് വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന അംഗീകാരത്തെയും ബഹുമാനത്തെയും എടുത്തുകാട്ടി അവിടെ ആ പ്രൊഫെഷന്റെ മുഖഛായയ്ക്ക് ശോഭ നൽകാൻ അവർ വളരെ സഹായിച്ചിട്ടുണ്ട്. റിലീജിയസ് എഡ്യൂക്കേഷൻ കോഓർഡിനേറ്റർ ആയി ലോങ്ങ് ഐലൻഡ് സീറോ മലബാർ കാത്തലിക് ഇടവകയിൽ ആല്മീയ സേവനം ചെയ്ത ഡോ അന്നാ ജോർജ് ഇപ്പോൾ അവിടെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റിലീജിയസ് എഡ്യൂക്കേഷൻ നൽകുന്നു.
വൈസ് പ്രെസിഡന്റായി ചുമതല ഏൽക്കുന്ന ഡോ. ഷൈലാ റോഷിൻ ഡിഎൻപി, ആർഎൻ ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോപ്പറേഷനിൽ ഡയറക്റ്റർ ആണ്. ഐനാനിയുടെ നിലവിലെ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ചെയർ പേഴ്സൺ ആയ ഡോ. റോഷിൻ ഇക്കഴിയുന്ന പ്രവർത്തനവര്ഷങ്ങളിൽ കാലത്തിന്റെ ആവശ്യത്തിനനുസൃതമായി, കോവിഡ് പകർച്ചവ്യാധി സമൂഹത്തിനും ആരോഗ്യ പ്രവർത്തകരിലും വരുത്തിയ അനന്തരഫലങ്ങളെ നേരിടുന്നതിനുള്ള മാനസികാരോഗ്യ പരിപാടികൾ ആസൂത്രണം ചെയ്ത് പൊതുസമൂഹത്തിനു വെർച്വൽ ആയി പ്രെസെന്റ് ചെയ്തിരുന്നു. കൂടാതെ നഴ്സുമാർക്കുള്ള തുടർവിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും അവർ നേതൃത്വം നൽകി.
സെക്രട്ടറിയായി തെരുഞ്ഞെടുക്കപ്പെട്ട ആൽഫി സൺഡ്രൂപ് എംഎസ്എൻ, ആർഎൻ നാസാവ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ക്രിട്ടിക്കൽ കെയർ എഡ്യൂക്കേറ്റർ ആയി ജോലി ചെയ്യുന്നു. ലോങ്ങ് ഐലൻഡ് സെന്റ് മേരി’സ് സീറോ മലബാർ കാത്തലിക് ഇടവകയിലെ മരിയൻ മദേഴ്സ് വിഭാഗത്തിന്റെ സെക്രെട്ടറി ആയി സേവനം ചെയ്യുന്ന ആൽഫി ഐനാനിയുടെ ഇക്കഴിഞ്ഞ കാലയളവിൽ ഇലൿഷൻ കമ്മിറ്റിയുടെ ചെയർ എന്ന നിലയിൽ അനായാസകരമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് നടപ്പിലാക്കിയത്.
ന്യൂ യോർക്ക് സംസ്ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയായ നോർത്ത് വെൽ ഹെൽത്തിൽ സൈക്കയാട്രിക് നേഴ്സ് പ്രാക്ടീഷണർ ആയി പ്രവർത്തിക്കുന്ന പുതിയ ജോയിന്റ് സെക്രെട്ടറി ഡോ ജെസ്സി കുര്യൻ ഡിഎൻപി, പിഎംഎഛ്എൻപി-ബിസി, ആർഎൻ മാനസിക രോഗത്തിന്റെ വേദന അനുഭവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാണ്. മെഡിക്കൽ രംഗത് ലഭ്യമായ സമഗ്ര ചികിത്സാക്രമങ്ങൾ ഒരു നഴ്സിന്റേതായ അനുകമ്പയോടെ നൽകുക വഴി ഡോ ജെസ്സി കുര്യൻ മാനസികരോഗ ചികിത്സയിൽ തന്റേതായ ഒപ്പു തെളിച്ചയാൾ ആണ്. ജോലിസ്ഥലത്തെ സഹവര്തികൾ ആയ ഡോക്റ്റര്മാരുടെയും അഡ്മിനിസ്ട്രേഷന്റെയും നഴ്സിംഗ് കമ്മ്യൂണിറ്റിയുടെയും അഭിനന്ദനങൾ പിടിച്ചു പറ്റിയ ഡോ കുര്യൻ ഐനാനിയുടെ ബൈ ലോ, എപിആർഎൻ തുടങ്ങിയ കമ്മിറ്റികളിൽ നേതൃത്വം വഹിച്ചിട്ടുണ്ട് ജോയിന്റ് സെക്രട്ടറി സ്ഥാനം ഏൽക്കുന്ന ഡോ കുര്യൻ.
ന്യൂ യോർക്ക് സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള ക്രീഡ് മൂർ സൈക്കയാട്രിക് സെന്ററിൽ അസിസ്റ്റന്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആയി സേവനം ചെയ്യുന്ന പുതിയ ട്രെഷറർ ജയാ തോമസ് പിഎംഎഛ്എൻപി-ബിസി, എഫ്എൻപി, എപിആർഎൻ, ആർഎൻ, എംഎസസി ഐനാനിയുടെ എഡ്യൂക്കേഷൻ കമ്മിറ്റി അംഗവും റോക്ക്ലാന്റ് കൗണ്ടി കോ-ഓർഡിനേറ്ററുമായി സേവനം ചെയ്യുകയായിരുന്നു. ആരോഗ്യപ്രവർത്തകർക്കു വേണ്ടി നടത്തിയ മെന്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സെമിനാറിൽ പാനെലിസ്റ്റായിരുന്നു. ഐനാനി നടത്തിയ പ്രബന്ധ മത്സരത്തിൽ ജയാ തോമസിന്റെ പ്രബന്ധം ആയിരുന്നു ഒന്നാം സ്ഥാനം നേടിയത്. ലോങ്ങ് ഐലൻഡ് സെന്റ് മേരി’സ് ഇടവക സെന്റ് അൽഫോൺസ വാർഡ് സെക്രട്ടറിയും ഇടവക റിലീജിയസ് ക്ലാസ് ടീച്ചറുമാണ് ജയാ തോമസ്.
അനേക കാലമായി വൈവിധ്യമാർന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവസഹായ പ്രവർത്തികളിലും മുഴുകി നിസ്വാർത്ഥ സേവനം കാഴ്ച വച്ചിട്ടുള്ള പുതിയ ജോയിന്റ് ട്രെഷറർ ഏലിയാമ്മ അപ്പുക്കുട്ടൻ സംഘടനയിലെ ദീർഘകാല പ്രവർത്തകയാണ്. സൂപ് കിച്ചൻ, വസ്ത്ര ശേഖരണം, ദരിദ്രർക്കും മറ്റു ദീനചുറ്റുപാടുള്ളവർക്കും സ്വകാര്യ ദാനം ചെയ്യുകയും അവർക്കുവേണ്ടി സാമ്പത്തികശേഖരണം നടത്തി ജീവിതത്തിന്റെ നല്ലൊരു ഭാഗം അസാധാരണമായ എളിമയോടെ മറ്റുള്ളവരുടെ നന്മയ്ക്കായി സമർപ്പിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഏലിയാമ്മ അപ്പുക്കുട്ടൻ എന്ന നേഴ്സ്. ഇന്ത്യൻ മിലിറ്ററിയിലും അമേരിക്കയിലും ആയി ആരോഗ്യരംഗത് അൻപതിൽ പരം വർഷങ്ങൾ നഴ്സിങ്ങിൽ സമഗ്ര സേവനം ചെയ്തവർ ആണ് ഏലിയാമ്മ. അവരുടെ സർവ്വതോമുഖമായ ജീവകാരുണ്യ-ദീനാനുകമ്പാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഈ വര്ഷം വാഷിംഗ്ടൺ ഡിസിയിൽ ക്യാപ്പിറ്റോൾ ഹില്ലിലെ സ്പീക്കർ നാൻസി പെലോസിയുടെ കോൺഫറൻസ് റൂമിൽ വച്ച് നടന്ന ഇന്റർനാഷണൽ വിമൻസ് ഡേ ഗാലയിൽ അവർക്കു ലഭിച്ച അഭിമാനകരമായ ‘ഗ്ലോബൽ വുമൺ ഓഫ് എക്സ്സല്ലേന്സ്’ അവാർഡ് .
രണ്ടു വര്ഷക്കാലമാണ് ഭരണ നിർവഹണ സമിതിയുടെ ചുമതല. പുതിയ സമിതിയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി ഏഴാം തിയതി ലോങ്ങ് ഐലന്റ് നാസാവ് കൗണ്ടിയിലെ ടൈസൺ സെന്ററിൽ രാവിലെ പത്തു മണിക്ക് തുടങ്ങുന്ന പ്രത്യേക ചടങ്ങിൽ നടക്കും. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, ഐനാനിയുടെ ഫൗണ്ടിങ് പ്രെസിഡന്റും റോക്ലാന്റ് കൗണ്ടി വൈസ് ചെയറും ആയ ഡോ. ആനീ പോൾ, നോർത്ത് ഹെമ്പ്സ്റ്റെഡ് ടൌൺ ക്ലാർക്ക് രാഗിണി ശ്രീവാസ്തവ എന്നീ തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ ജന പ്രതിനിധികൾ, പ്രമുഖ നെഫ്രോളജിസ്റ്റും സേവിയർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ (അരൂബ) ചാന്സലറും വാഷിംഗ്ടൺ ഡിസി കിഡ്നി കെയർ കൌൺസിൽ ഡയറക്ടറും ആയ ഡോ. ഗണേഷ് ഭട്ട്, നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന) പ്രസിഡന്റ് സുജ തോമസ് എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും. വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുന്ന ചടങ്ങിലേക്ക് സ്വാഗതപൂർവ്വം എല്ലാവരെയും ക്ഷണിക്കുന്നു എന്ന് പ്രസിഡന്റ് ഡോ. അന്നാ ജോർജ് അറിയിച്ചു.
പോൾ ഡി പനയ്ക്കൽ

Senator Kevin Thomas
Dr. Aney Paul
Suja Thomas, President of NAINA
Dr. Ganesh Bhatt
Dr. Anna George
Ragini Srivastava
Dr. Shyla Roshin
Alphy Sundroop
Alphy Sundroop