അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ )യൂത്ത് ഫോറം പിക്‌നിക്കും, ഹോളി ആഘോഷവും നടത്തി

sponsored advertisements

sponsored advertisements

stevencrifase

sponsored advertisements

9 March 2023

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ )യൂത്ത് ഫോറം പിക്‌നിക്കും, ഹോളി ആഘോഷവും നടത്തി

ആത്മയുടെ യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പിക്‌നിക്കും, ഹോളിയും ആഘോഷിച്ചു . കസേരകളി, jeopardy, Scavenger Hunt, mashmello tower, പെയിന്റിംഗ് തുടങ്ങിയവ കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു.നീൽ കൃഷ്ണൻ , ആദിത്യ നായർ, അഞ്ജലി അരുൺ, റിയ നായർ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്. അഞ്ജന കൃഷ്ണനും രാജി രവീന്ദ്രനും കുട്ടികൾക്കുള്ള നേതൃത്വ പരിശീലനം കൊടുത്തു.ന്യൂ റ്റാമ്പായിലുള്ള ട്രൗട് ക്രീക്ക് പാർക്കിൽ ആണ് പിക്‌നിക്കും ഹോളിയും ആഘോഷിച്ചത്. പ്രകൃതി സൗഹാർദമായ കളറുകൾ ആണ് ഹോളിക്ക് ഉപയോഗിച്ചാണ്. കുട്ടികളും വലിയവരും ഉൾപ്പെടെ നിരവധി ആൾക്കാർ പരിപാടിയിൽ പങ്കെടുത്തു.

ആത്മ യൂത്ത് ഫോറം കുട്ടികളിൽ നേതൃത പരിശീലനവും സാമൂഹിക പ്രതിബദ്ധതയും വളർത്താനുള്ള പരിപാടികൾ ആണ് നടത്തി വരുന്നത് . ജനുവരിയിൽ നടത്തിയ അയ്യപ്പ ക്ഷേത്ര ശുചീകരണം വളരെ ശ്രദ്ധേയമായ പ്രൊജക്റ്റ് ആയിരുന്നു. ഏപ്രിലിൽ ഫീഡിങ് ടാമ്പാബേയുമായി സഹകരിച്ചുള്ള വോളന്ററിങ് ആണ് അടുത്ത പരിപാടി.അഷീദ് വാസുദേവൻ – പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് – വൈസ് പ്രസിഡന്റ്, അരുൺ ഭാസ്കർ – സെക്രട്ടറി,പൂജ വിജയൻ – ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ – ട്രഷറർ , പ്രഫുൽ നായർ- ജോയിന്റ് ട്രഷറർ
കമ്മിറ്റി അംഗങ്ങൾ രേഷ്മ ധനേഷ്, സുസ്മിത പദ്മകുമാർ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ, ദീപു ശശീന്ദ്ര

എന്നിവരുടെ നേതൃത്തത്തിൽ ഏപ്രിൽ 16നു വിപുലമായ വിഷു ആഘോഷങ്ങൾ നടത്തുന്നു.അസ്സോസിയേഷന്റെ മെംബര്ഷിപ് ക്യാമ്പയിൻ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്നു . കൂടുതൽ വിവരങ്ങൾക്കും മെംബെര്ഷിപ്പിനും athma.inc@gmail ലിൽ ബന്ധപ്പെടുക.