മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ‘ചിൽഡ്രൻസ് പാർലമെന്റ്’ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ്

sponsored advertisements

sponsored advertisements

sponsored advertisements

3 September 2022

മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ‘ചിൽഡ്രൻസ് പാർലമെന്റ്’ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ്

സിജോയ് പറപ്പള്ളിൽ

ഒർലാണ്ടോ (ഫ്‌ളോറിഡ): അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ചിൽഡ്രൻസ് പാർലമെന്റ്’ പരിപാടിയുടെ രജിസ്‌ട്രേഷൻ കിക്ക്‌ ഓഫ് ഒർലാണ്ടോയിൽ നടത്തി. സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ വച്ച് ഇടവക വികാരി ഫാ. ജോബി പൂച്ചുകണ്ടത്തിൽ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്‌തു. ആൽഡൺ ചാമകാലായിൽ, നല്ലിൻ കുന്നേൽ, മാക്സ് വെട്ടുകല്ലേൽ, സ്‌റ്റീവൻ പോളക്കൽ, നെഹെമി തച്ചേടൻ എന്നിവർ ആദ്യ ദിനം തന്നെ രജിസ്‌ട്രേഷൻ നടത്തി. മിഷൻ ലീഗ് ഇടവക ഓർഗനൈസർ ജലീനാ ചാമകാലായിൽ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ വെച്ചാണ് റീജിയണൽ തലത്തിലുള്ള പ്ലാറ്റിനം ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്.