ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയുടെ ഹോളിഡേ ആഘോഷവും പുതിയ നേതൃത്വത്തിന്റെ ഇൻഡക്ഷൻ സെറിമണിയും ജനുവരി പതിനഞ്ചാം തീയതി വൈകിട്ട് ആറു മണിക്ക് ബെൽവുഡിലുള്ള സീറോ മലബാർ പള്ളി ഹാളിൽ വച്ച് നടക്കുന്നു. തദവസരത്തിൽ മുഖ്യ സന്ദേശം നൽകുന്നത് അസെൻഷൻ ഹെൽത്ത് ഇല്ലിനോയ് മാർക്കറ്റ് എക്സിക്യൂട്ടീവ് പോളി ദാവെൻപോർട് ആണ്. അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യമേഖലയിലെ തൊഴിലവസരങ്ങളും പ്രൊഫഷണൽ അഡ്വാൻസ്‌മെന്റും നെറ്റ് വർക്കിങ്ങും ഒക്കെ ലക്ഷ്യങ്ങളാക്കി പ്രവർത്തിക്കുന്ന സംഘടനയാണ് ഐ എൻ എ ഐ. നഴ്സുമാരുടെ സമഗ്രമായ ഉന്നമനത്തിനു വേണ്ടി പല പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെ ആണ് ഷിജി അലക്സിന്റെ നേതൃത്വത്തിലുള്ള ടീം സ്ഥാനമൊഴിയുന്നത്. ഷിജി അലക്സ് പ്രസിഡന്റും, ബിനോയ് ജോർജ് വൈസ് പ്രസിഡന്റും , സിമി ജെസ്റ്റോ എക്സി വൈസ് പ്രസിഡന്റും, റെജീന ഫ്രാൻസിസ് സെക്രട്ടറിയും , സൂസൻ മാത്യു ട്രെഷററായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ ലിസി പീറ്റേഴ്സ് , റാണി കാപ്പൻ , ലൈജു പൗലോസ് , മിഥുൻ ജോയ് , വിൻസി ചാക്കോ , റീന ജോർജ് , ക്രിസ് റോസ് വടകര,ജസീന വെളിയതുമാലിൽ എന്നിവർ വിവിധ സബ്‌കമ്മിറ്റികളുടെ കൺവീനേഴ്‌സ് ആയും പ്രവർത്തനം നിർവഹിക്കുന്നു.പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞാച്ചടങ്ങും ഹോളിഡേ ആഘോഷങ്ങളോടൊപ്പം നടക്കുന്നു. എല്ലാ നഴ്സുമാരും ഈ പരിപാടികളിൽ പങ്കെടുക്കണം എന്ന് പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി വിൻസി ചാക്കോ അഭ്യർഥിച്ചു. ജനുവരി പതിമൂന്നാം തീയതി വൈകിട്ട് ആറര മണിക്ക് സൂം പ്ലാറ്റുഫോമിലൂടെ ഐ എൻ എ ഐ യുടെ വാർഷിക പൊതുയോഗം ഉണ്ടായിരിക്കുന്നതാണ്. എല്ലാ അംഗങ്ങളും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പ്രസിഡന്റ് ഷിജി അലക്സ് ഓർമിപ്പിച്ചു.