BREAKING NEWS

Chicago
CHICAGO, US
4°C

ഞാനും എരിയുകയാണ് (കവിത -ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

sponsored advertisements

sponsored advertisements

sponsored advertisements

19 March 2022

ഞാനും എരിയുകയാണ് (കവിത -ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി)

കലങ്ങളിലൊരു ദേശത്തിൻ്റെ
തീരാവിലാപങ്ങൾ ,
കണ്ണീർപ്പുഴകളെൻ്റെ ബോധ-
തലങ്ങളിൽ ഗദ്ഗദം തീർത്തു,
കണ്ണീരില്ലാത്ത നിശ്വാസം
മാത്രമായലിയുന്നു..
ആയുധപ്പുരകളിൽ തീപ്പൊരി-
ച്ചിന്തുമായോടിയടുക്കുന്ന
രാജതീരുമാനങ്ങളെന്നിൽ
നിന്നകലെയെന്ന വ്യമോഹ
ത്തിൽ മയങ്ങുമ്പോഴും….
എൻ്റെയടഞ്ഞ കാതിൽ
കേൾക്കുന്നതു യുദ്ധകാഹളങ്ങൾ,
മഹാഭ്രാന്തിൻ്റെ ചിരികൾ ;
മഹാരാജാക്കന്മാരുടെയധിനിവേശ-
ക്കാടത്തങ്ങളിൽ മറയുന്ന
കളിക്കോപ്പുകളുടെ തേങ്ങലുകൾ;
എന്നുള്ളിൽ ചിതകൾ തീർത്തു
പുകയുന്നു ജീവൽ സ്വപ്നങ്ങൾ;
നാളെയുടെ ഭീതിയായ് , ശ്ലഥ
ദേശത്തിൻെറ മനസ്സായ്,
എൻ്റെ മക്കൾക്കായ്
ഞാനും എരിയുകയാണ് !

ഡോ.ഉഷാറാണി ശശികുമാർ മാടശ്ശേരി